കോതമംഗലം:- സെമിത്തേരി വിഷയത്തിൽ ഓർഡിനൻസ് ഇറക്കിയ കേരള നിയമസഭയെയും കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനേയും കോതമംഗലം എം. എൽ. എ ആന്റണി ജോണിനെയും അഭിനന്ദിച്ചു കൊണ്ട് നഗരത്തിൽ യാക്കോബായ വിശ്വാസികളുടെയും വൈദികരുടെയും നേതൃത്വത്തിൽ പ്രകടനം നടത്തി. അങ്കമാലി ഭദ്രാസന കോതമംഗലം മേഖല വൈദിക സംഘം ഭാരവാഹികളായ ഫാ.ബേബി ജോൺ പാണ്ടാലിൽ, ഫാ. വർഗീസ് തെക്കേക്കര കോറെപ്പിസ്കോപ്പ, ഫാ. ബിജു കൊരട്ടി, ഫാ. മോൻസി നിരവത്തുകണ്ടത്തിൽ, ഫാ.കുര്യാക്കോസ് മാണിയാട്ട്, ബിനോയ് മണ്ണഞ്ചേരി, സി.ഐ ബേബി, ബേബി ആഞ്ഞിലവേലി , പൗലോസ് പഴുക്കാളിൽ, പ്രൊഫ. ഡോ.എ. പി എൽദോസ്, ജോർജ് കൂത്തമറ്റത്തിൽ, എന്നിവർ സർക്കാരിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
യാക്കോബായ സുറിയാനി വിശ്വാസികൾക്ക് മാന്യമായ ശവശവസംസ്കരം നടത്താൻ ഓർഡിൻസ് ഇറക്കിയ കേരള സർക്കാരിനെ വിമർശിച്ചു ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട അനിൽ അക്കര MLA യുടെ കോലം കോതമംഗലം ടൗണിൽ വെച്ച് കത്തിച്ചു വിശ്വാസികൾ പ്രതിഷേധിക്കുകയും ചെയ്തു.
You must be logged in to post a comment Login