കോതമംഗലം : സ്വന്തം സ്വപ്നങ്ങൾക്ക് പരിധി നിശ്ചയിക്കാൻ വേറെ ഒരാളെയും അനുവദിക്കില്ല എന്ന പെൺ തീരുമാനങ്ങളുടെ കാലമാണ് ഇപ്പോൾ, ചിറക് ഒതുക്കാൻ ഉള്ളതല്ല പറക്കാൻ ഉള്ളതാണ് എന്ന തിരിച്ചറിവിന്റെ കാലം. ആ തിരിച്ചറിവ് നമുക്ക് തന്ന ചിലരുണ്ട്. അതിൽ ഏറെ പ്രിയപ്പെട്ട ഒരാൾ, കാലമെത്ര കഴിഞ്ഞാലും പ്രായമെത്ര ആയാലും ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും “Age is a just a number” എന്ന് ‘ഹൗ ഓൾഡ് ആർ യു’വിലെ അനുരാധയിലൂടെ നമുക്ക് പറഞ്ഞു തന്ന ശ്രീമതി മഞ്ജു വാര്യർ. ഷിബു തെക്കുംപുറം അധ്യക്ഷനായി എന്റെ നാട് – നാം കൂട്ടായ്മ സംഘടിപ്പിക്കുന്ന സ്ത്രീ ശാക്തീകരണ വിളംബരം പെൺമ 2019ലൂടെ മലയാളത്തിന്റെ പ്രിയങ്കരിയായ നടി ശ്രീമതി മഞ്ജു വാര്യർ നിങ്ങളുടെ സ്വപ്നങ്ങൾക്ക് ശക്തി പകരാൻ കോതമംഗലത്ത് എത്തുന്നു. പെൺമ 2019ന്റെ ഉദ്ഘാടനം ഡിസംബർ 8 ഞായർ രാവിലെ 10ന് കോതമംഗലത്ത് മഞ്ജു വാര്യർ നിർവ്വഹിക്കുന്നു.

You must be logged in to post a comment Login