Connect with us

Hi, what are you looking for?

CHUTTUVATTOM

മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ജനസേവ പുരസ്കാരം സമ്മാനിച്ചു

എം.ഐ വറുഗീസ് ഫൗണ്ടേഷൻ ജനസേവ പുരസ്‌കാരം ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ മന്ത്രി രമേശ് ചെന്നിത്തലക്ക് സമ്മാനിക്കുന്നു.

കോതമംഗലം: സ്വാതന്ത്ര്യസമര സേനാനി എം. ഐ വർഗീസ് ഫൗണ്ടേഷന്റെ 2026-ലെ ജനസേവ പുരസ്കാരം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സമ്മാനിച്ചു. പുതുപ്പാടി യെൽദോ മാർ ബസേലിയോസ് കോളേജിൽ നടന്ന ചടങ്ങിൽ ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് ജോസഫ് ബാവ പുരസ്കാരം സമർപ്പിച്ചു. കോളേജിലെ സെമിനാർ ഹാളിന്റെ ഉദ്ഘാടനം രമേശ് ചെന്നിത്തല നിർവഹിച്ചു. എം.ഐ. വർഗീസ് അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ സമ്മേളനത്തിൽ ഷിബു തെക്കുംപുറം എംഎൽഎ അധ്യക്ഷത വഹിച്ചു. പുരസ്‌കാര തുകയായ 25000 രൂപ തന്റെ മണ്ഡലത്തിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി നടത്തുന്ന ഹരിപ്പാട് സബർമതി സ്കൂളിന് നൽകുമെന്ന് മറുപടി പ്രസംഗത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു.

യൂഹാനോൻ മാർ തെയോഡോഷ്യസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം, മാത്യൂസ് മാർ അപ്രേം മെത്രാപ്പോലീത്ത അനുസ്മരണ പ്രഭാഷണവും നടത്തി. ഡീൻ കുര്യാക്കോസ് എംപി, മുൻ എംഎൽഎമാരായ ജോസഫ് വാഴയ്ക്കൻ, ആന്റണി ജോൺ, സാജു പോൾ, പ്രൊഫ. കെ.പി. തോമസ് മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലീത്ത, ഡോ.ജേക്കബ് ഇട്ടൂപ്പ്, പ്രൊഫ ബേബി എം. വർഗീസ്, പ്രൊഫ. ഡോ. റെജി എം. വർഗീസ്, പ്രൊഫ.കെ.എം കുര്യാക്കോസ്, അബി എം വർഗീസ്, മിനി മാമച്ചൻ, കോതമംഗലം ഭാനുമതി രാജു, പ്രിൻസ് വർക്കി, സി. പി. എസ് ബാലൻ, ഷമീർ പനക്കൽ, സലീം ചെറിയാൻ, മഞ്ജു തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

You May Also Like

CHUTTUVATTOM

കോതമംഗലം: വിലക്കയറ്റത്തിനും, കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കുമെതിരെ എൽഡിഎഫ് കോതമംഗലം മണ്ഡലം കമ്മിറ്റി കോഴിപ്പിള്ളി കവലയിൽ പ്രതിഷേധ സായാഹ്നം നടത്തി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ്. ശർമ്മ ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: ലഹരിമാഫിയയെ തുരത്താൻ എല്ലാവരും ഒറ്റക്കെട്ടായി പോരാട്ടത്തിനിറങ്ങണമെന്ന് മന്ത്രി രമേശ് ചെന്നിത്തല. ലഹരിക്കെതിരായ പ്രതിരോധം ജനകീയ പ്രസ്ഥാനമായി മാറണമെന്നും യുവജനങ്ങളുടെ പങ്കാളിത്തം പോരാട്ടത്തിൽ നിർണായകമാണെന്നും മന്ത്രി പറഞ്ഞു. കോതമംഗലത്ത് സംഘടിപ്പിച്ച തൂഫാൻ ഹണ്ട്...

CHUTTUVATTOM

കോട്ടപ്പടി: കോട്ടപ്പടി മാർ ഏലിയാസ് ആർട്സ് ആന്റ് സയൻസ് കോളേജിലെ ഔട്ട്റീച്ച് വിഭാഗമായ മാർ ഏലിയാസ് കോളേജ് ഫോർ കമ്മ്യൂണിറ്റി ട്രാൻസ്ഫോർമേഷൻ (എംഇസി-സിടി)യുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സ്പൈസസ് ബോർഡ് ഇന്ത്യ...

CHUTTUVATTOM

കോതമംഗലം: കറുകടം മൗണ്ട് കാർമൽ കോളേജ് സോഷ്യൽ വർക്ക് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഭരണഘടന ദിനാചരണത്തോടനുബന്ധിച്ച് ഇൻറർ സ്കൂൾ ക്വിസ് മത്സരം നടത്തി. എറണാകുളം ജില്ലയിൽ നിന്നുള്ള വിവിധ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്തു....

CHUTTUVATTOM

കോതമംഗലം: പഠനം കഴിഞ്ഞ് ജോലിക്കായി കാത്തിരിക്കാതെ, സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്വന്തം ഭാവി കണ്ടെത്താന്‍ യുവതികള്‍ക്ക് കരുത്ത് പകരുന്ന ‘ടെക് ഫോര്‍ ഓള്‍’ പദ്ധതിക്ക് നെല്ലിക്കുഴി ഇന്ദിരാഗാന്ധി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍...

CHUTTUVATTOM

കോതമംഗലം: ജന്മനാലും രോഗങ്ങളാലും അപകടങ്ങളിലുടെ സംഭവിച്ച ഗുരുതരമായ ക്ഷതങ്ങൾ മൂലവും ശാരീരിക ശേഷിക്കുറവ് സംഭവിച്ച് വീൽചെയറുകളിലും കട്ടിലുകളിലുമായി ജീവിതം നയിക്കുന്നവരുടെ അവകാശങ്ങൾക്കും ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി വീൽചെയറിൽ കഴിയുന്നവർ തന്നെ രൂപം കൊടുത്ത...

CHUTTUVATTOM

കോതമംഗലം : കോതമംഗലം പൗരാവലിയുടെ നേതൃതത്തിൽ കീരംപാറയിൽ പ്രവർത്തിക്കുന്ന സ്നേഹസദൻ ഓർഫനേജിൽ വസ്ത്രദാനം ചെയ്തു. അവിടെ താമസിക്കുന്ന അമ്പതോളം അമ്മമാർക്ക് സംഘടനയുടെ നേതൃതത്തിൽ വസ്ത്രദാനം നടത്തി. കോതമംഗലം പോലീസ് എസ്എച്ച്ഒ ഹാഷിം കെ...

CHUTTUVATTOM

കോതമംഗലം : പിണവൂർകുടി ഗവണ്മെന്റ്റ് ഹൈസ്കൂളിൽ എച്ച് എസ് ടി ഫിസിക്കൽ സയൻസിൽ ദിവസ വേതന അടിസ്ഥാനത്തിൽ അദ്ധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ നാളെ ( 27 വെള്ളിയാഴ്ച) രാവിലെ 10.30ന് ഓഫീസിൽ കൂടിക്കാഴ്ചക്ക്...

CHUTTUVATTOM

കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും ജനങ്ങൾക്ക് ഏറെ പ്രയോജനം ലഭിക്കുന്ന മുഖ്യ ജലസ്രോതസ്സായ വിരിപ്പക്കാട്ട് ചിറയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് അനുവദിച്ച 30 ലക്ഷം രൂപ ചിലവിലാണ്...

CHUTTUVATTOM

കോതമംഗലം: നഗരസഭയിലെ കുമ്പളത്തുമുറി ഡബ്ബിംഗ് യാർഡിലെ ബയോ മൈനിംഗ് പ്രവർത്തനവുമായി ബന്ധപ്പെട്ട റിജക്റ്റഡ് വേസ്റ്റ്കളുടെ ആദ്യ ലോഡ് പുറപ്പെട്ടു. ലോഡുമായി സിമൻറ് ഫാക്ടറികളിലേക്ക് പുറപ്പെട്ട ലോറിയുടെ ഫ്ലാഗ് ഓഫ് നഗരസഭാ ചെയർപേഴ്സൺ ഭാനുമതി...

CHUTTUVATTOM

  കോതമംഗലം : ചേലാട് സെൻ്റ് സ്റ്റീഫൻസ് ബസ് അനിയാ യാക്കോബായ സുറിയാനി വലിയ പള്ളിയിലെ മാർ യാക്കോബ് ബുർദ്ദോനയുടെ ഓർമ്മ പെരുന്നാളിന് വികാരി ഫാ. കെ.പി അബ്രഹാം കിളിയൻക്കുന്നത്ത് കൊടി ഉയർത്തി.സഹവികാരിമാരായ...

CHUTTUVATTOM

    കോതമംഗലം: പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയുടെ പ്രോത്സാഹനത്തിനും നൂതന ആശയങ്ങളുടെ പ്രായോഗികവൽക്കരണത്തിനും ഊന്നൽ നൽകി എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ വികസിപ്പിച്ച റിമോട്ട് കൺട്രോൾഡ് ഇലക്ട്രിക് ഗ്രാസ് കട്ടിംഗ് മെഷീന് യുകെ...

error: Content is protected !!