കൊച്ചി: കേരള കോൺഗ്രസ് മെമ്പർഷിപ്പ് വിതരണത്തിന്റെ എറണാകുളം ജില്ലാതല ഉദ്ഘാടനം പാർട്ടി വർക്കിംഗ് ചെയർമാൻ പി.സി. തോമസ് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറത്തിന് അംഗത്വം നൽകി നിർവഹിച്ചു. ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നവംബർ ആറിന് രാവിലെ സമ്മതിദാന സംരക്ഷണ മാർച്ചും ധർണയും നടത്താൻ യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം എംഎൽഎ അധ്യക്ഷത വഹിച്ചു. സേവി കുരിശുവീട്ടിൽ, ജോണി അരീക്കാട്ടിൽ, ജോസ് വള്ളമറ്റം, അഹമ്മദ് തോട്ടത്തിൽ, ജിസൺ ജോർജ്, വിനോദ് തമ്പി, ജോളി നെടുങ്ങാലിൽ, ബോബി കുറുപ്പത്ത്, ബേബി ഈരത്തറ, സെബി ആന്റണി, എം.പി. ജോസഫ്, ടോമി കുരിശുവീട്ടിൽ, പി.ജെ. ആന്റണി, സാബു മറ്റകുഴി, രാജേഷ് ആന്റണി, റോഷൻ ചാക്കപ്പൻ, ജോഷ്വാ തായംകേരി, ആന്റണി മാഞ്ഞൂരാൻ, ക്രിസ്റ്റീന സക്വേര, റെഡ് സ്റ്റാൻലി തുടങ്ങിയവർ പ്രസംഗിച്ചു.




















































