കോതമംഗലം: മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട (മഞ്ഞ, പിങ്ക് നിറങ്ങളിലെ ) റേഷൻ കാർഡ് ഉടമകളിൽ ജീവിത സാഹചര്യങ്ങളിൽ വന്ന മാറ്റം മൂലം മുൻഗണനാ കാർഡിനുളള അർഹത ഇല്ലാതായിട്ടുളളവർക്ക്, പിഴയോ മറ്റ് ശിക്ഷണ നടപടികളോ കൂടാതെ മുൻഗണനാ വിഭാഗത്തിൽ നിന്ന് സ്വമേധയാ ഒഴിവാകുന്നതിന് 2 മാസത്തെ സാവകാശം അനുവദിച്ച് സർക്കാർ ഉത്തരവായിട്ടുണ്ട്. ആയതിനാൽ സർക്കാർ /അർദ്ധ സർക്കാർ/ പൊതുമേഖല ജോലിയുളളവർ, ആദായ നികുതി ഒടുക്കുന്നവർ, നാലു ചക്ര വാഹനമുളളവർ, 1000 ചതുരശ്ര അടിയിൽ മുകളിൽ വീസ്തീർണമുള്ള വീടുളളവർ, വിദേശത്ത് ജോലിയുളളവർ, പ്രതിമാസം 25000 രൂപയിൽ അധിക വരുമാനമുളളവർ തുടങ്ങിയ ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെട്ട മുൻഗണനാ കാർഡുടമകൾ പൊതുവിഭാഗത്തിലേക്ക് റേഷൻ കാർഡ് തരം മാറ്റുന്നതിന് അക്ഷയ കേന്ദ്രങ്ങൾ വഴിയോ താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ടെത്തിയോ അപേക്ഷ സമർപ്പികേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു 0485-2862274




















































