Connect with us

Hi, what are you looking for?

CHUTTUVATTOM

ഡൽഹി സമരത്തിന് ഐക്യദാർഢ്യം: നൈറ്റ് മാർച്ച് നടത്തി

 

കോതമംഗലം: എസ്ഐആർ പിൻവലിക്കുക, ഗ്യാനേഷ്‌കുമാറിനെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കർഷസംഘം, സിഐടിയു, കെ എസ് കെ ടി യൂ, ഡിവൈഎഫ്ഐ, മഹിള അസോസിയേഷൻ, എസ്എഫ്ഐ എന്നിവയുടെ നേതൃത്വത്തിൽ വാരപ്പെട്ടിയിൽ നൈറ്റ് മാർച്ച് നടത്തി.

വാരപ്പെട്ടി ഹൈസ്കൂൾ കവലയിൽ നിന്ന് ആരംഭിച്ച നൈറ്റ് മാർച്ചിൽ കർഷകരും , തൊഴിലാളികളും , യുവാക്കളും , വിദ്യാർത്ഥികളും , മഹിളകളും പങ്കെടുത്തു. കർഷസംഘം എറണാകുളം ജില്ലാ സെക്രട്ടറി ആർ അനിൽകുമാർ സമാപനയോഗം ഉദ്ഘാടനം ചെയ്തു. മനോജ് നാരായണൻ അധ്യക്ഷതവഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷാജി മുഹമ്മദ്, സിപിഎം ഏരിയാ സെക്രട്ടറി എ.എ അൻഷാദ്, സോമ പുരുഷോത്തമൻ , കെ.പി ജയിംസ്, ഷിജോ അബ്രാഹാം, വി കെ റെജി, നിർമ്മല മോഹനൻ , ബേസിൽ ജയിംസ് എന്നിവർ പ്രസംഗിച്ചു.

 

 

You May Also Like

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തെ വിനോദ സഞ്ചാര കേന്ദ്രമായ ഭൂതത്താന്‍കെട്ട് ഡാമില്‍ ലൈറ്റുകളുടെ വര്‍ണ്ണവിസ്മയം. വെള്ളി വെളിച്ചത്തിനൊപ്പം തുറന്ന ഷട്ടറുകളിലൂടെ ഒഴുകിവരുന്ന വെള്ളത്തിന്റെ കാഴ്ചയും ചേര്‍ന്നപ്പോള്‍, രാത്രിയിലെ ഭൂതത്താന്‍കെട്ട് അത്ഭുതലോകം തീര്‍ത്തു. ക്രിസ്മസ് രാത്രിയുടെ തണുപ്പിനൊപ്പം...

NEWS

കോതമംഗലം – കോതമംഗലത്തിന് സമീപം കുടമുണ്ടപ്പാലത്തിൽ ഇന്ന് രാവിലെയെത്തിയ കൂറ്റൻ പെരുമ്പാമ്പിനെ വനപാലകർ പിടികൂടി. കുടമുണ്ട ടൗണിനോട് ചേർന്നുള്ള പുതിയ പാലത്തിൻ്റെ ചുവട്ടിലാണ് പാമ്പിനെ കണ്ടത്. നാട്ടുകാർ കോതമംഗലം RRTയെ വിവരമറിയിച്ചതിനെ തുടർന്ന്...

error: Content is protected !!