Connect with us

Hi, what are you looking for?

CHUTTUVATTOM

കുടമുണ്ട പുതിയപാലം യാഥാർത്ഥ്യമാകുന്നു; ഗതാഗതത്തിന് തുറന്നുകൊടുക്കുന്നത് വ്യാഴാഴ്ച; ഇതിനിടെ മുൻ എംഎൽഎയുടെ നേതൃത്വത്തിൽ സമാന്തര ഉദ്ഘാടനം

കോതമംഗലം: വർഷങ്ങളായി നീണ്ടുനിന്ന പ്രതിസന്ധികൾക്ക് വിരാമമിട്ട് കുടമുണ്ട പുതിയപാലം വ്യാഴാഴ്ച രാവിലെ 9.30ന് ഗതാഗതത്തിന് ഷിബു തെക്കുംപുറം എംഎൽഎ തുറന്ന് കൊടുക്കും.അപ്രോച്ച് റോഡ് നിർമാണത്തിനാവശ്യമായ ഭൂമി സ്ഥലമുടമ സൗജന്യമായി വിട്ടുനൽകാൻ തയ്യാറായതോടെയാണ് പാലം ഗതാഗതയോഗ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ നീങ്ങിയത്.

അടിവാട് – കുത്തുകുഴി റോഡിൽ കോതമംഗലം പുഴക്ക് കുറുകെ പഴയ പാലത്തിന് ചേർന്ന് സമാന്തരമായി ഉയരം കൂട്ടിയാണ് പുതിയ കുടമുണ്ട പാലം നിർമ്മിച്ചിട്ടുള്ളത്.കവളങ്ങാട് പഞ്ചായത്തിനെ വാരപ്പെട്ടി, പല്ലാരിമംഗലം പഞ്ചായത്തുകളുമായി ഒരേ സമയം ബന്ധിക്കുന്നതുമാണ് പാലം.

കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും ജലസേചന, ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി വിഭാവനം ചെയ്ത പദ്ധതിയാണിത്. ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങളും തുടർനടപടികളിലെ കാലതാമസവും കാരണം നിർമാണം നീണ്ടുപോയിരുന്നു. പിന്നീട് സ്ഥലമുടമയുടെ സഹകരണത്തോടെ ഭൂമി വിട്ടുനൽകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി, ആവശ്യമായ അനുമതികളോടെ അപ്രോച്ച് റോഡിന്റെ നിർമാണവും പൂർത്തീകരിച്ചു. പാലം തുറന്നുകൊടുക്കുന്നതോടെ പ്രദേശവാസികളുടെ യാത്രാക്ലേശത്തിന് ആശ്വാസമാകും.

 

സമാന്തര ഉദ്ഘാടനം നടത്തി.

എന്നാൽ മുൻ എംഎൽഎ ആന്റണി ജോണിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരം പാലത്തിൽ സമാന്തര ഉദ്ഘാടനം നടത്തി. അടിവാട്-കുത്തുകുഴി റോഡിൽ കോതമംഗലം പുഴയ്ക്കു കുറുകെയുള്ള പഴയ പാലത്തിൽ മഴക്കാലത്തു പതിവായി വെള്ളം കയറി ഗതാഗതം മുടങ്ങുന്നതിനാലാണു സമാന്തരമായി ഉയർത്തി ജലസേചനവകുപ്പ് പാലവും തടയണയും ചേർത്തു നിർമിച്ചത്. 2014ൽ ടി.യു. കുരുവിള എംഎൽഎയായിരുന്നപ്പോൾ തുടങ്ങിയ പാലം നിർമാണം 2016ൽ പൂർത്തീകരിച്ചെങ്കിലും വാരപ്പെട്ടി-പല്ലാരിമംഗലം ഭാഗത്തെ അപ്രോച്ച് റോഡ് നിർമാണം തർക്കത്തിൽ കുടുങ്ങിയതിനാലാണു പാലം തുറക്കൽ വൈകിയത്. സ്ഥലമുടമ സൗജന്യമായി ഭൂമി വിട്ടുനൽകിയതോടെയാണ് അപ്രോച്ച് റോഡ് നിർമിച്ചു തടസ്സം നീക്കാനായത്. അപ്രോച്ച് റോഡിനു സ്‌ഥലം കയ്യേറിയെന്ന തർക്കം തുടർന്നപ്പോൾ എംഎൽഎയായിരുന്ന താൻ ഇടപെട്ടാണു പരിഹാരമുണ്ടാക്കിയതെന്നും എന്നാൽ, അപ്രോച്ച് റോഡ് സാധ്യമാക്കി പാലം സഞ്ചാരയോഗ്യമാക്കിയത് ഷിബു തെക്കുംപുറം എംഎൽഎയാണെന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ആന്റണി ജോൺ വാർത്താക്കുറുപ്പിൽ പറഞ്ഞു. ഇതിൽ പ്രതിഷേധിച്ചാണു ജനകീയ ഉദ്ഘാടനമെന്ന പേരിൽ ബുധനാഴ്ച ആന്റണി ജോൺ ഉദ്ഘാടനം നടത്തിയത്.

 

You May Also Like

CHUTTUVATTOM

മൂവാറ്റുപുഴ: റാക്കാട് നാന്തോട് ജംഗ്ഷന് സമീപത്തെ വാടകവീട്ടില്‍ നിന്ന് 32 ഗ്രാം എംഡിഎംഎയുമായി യുവതി പോലീസ് പിടിയില്‍. കോതമംഗലം ഓടക്കാലി സ്വദേശിനി മിനിമോളെയാണ് പോലീസ് പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന ബഷീര്‍ എന്നയാള്‍ക്കായി പോലീസ് അന്വേഷണം...

CHUTTUVATTOM

  കോതമംഗലം: കന്നി -20 പെരുന്നാളിനോട് അനുബന്ധിച്ച് താൽക്കാലികമായി ഗതാഗതത്തിനായി തുറന്നതങ്കളം-കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡ് സ്ഥല ഉടമകൾ കല്ല് നിരത്തി അടച്ചു.ബൈപ്പാസിനായി സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തുടക്കംമുതലുള്ള തര്‍ക്കത്തിന്‍റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സംഭവവും....

CHUTTUVATTOM

കോതമംഗലം: നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരുന്ന കുടമുണ്ട പാലത്തിന് അപ്പ്രോച്ച് റോഡ് സാധ്യമാക്കി സഞ്ചാരയോഗ്യമാക്കിയത് തന്റെ നേട്ടമാണെന്ന് പറഞ്ഞ് ഷിബു തെക്കുംപുറം എംഎല്‍എ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് മുന്‍ എംഎല്‍എ ആന്റണി ജോണ്‍.കുടമുണ്ട പാലത്തിന്റെ കാര്യത്തില്‍...

CHUTTUVATTOM

കോതമംഗലം: ആധിപത്യത്തിന് ഇനിയും ഇളക്കമില്ല, റവന്യു ജില്ലാ സ്‌കൂള്‍ കായികമേളയില്‍ കിരീടം നിലനിര്‍ത്തി കോതമംഗലം ഉപജില്ല 23-ാമത് തവണയും ചാമ്പ്യന്മാരായി. സ്വര്‍ണത്തിളക്കത്തില്‍ ബഹുദൂരം മുന്നിലെത്തിയ കോതമംഗലം 41 സ്വര്‍ണവും 32 വെള്ളിയും 22...

CHUTTUVATTOM

  കുട്ടമ്പുഴ: അറിവിന്റെ ലോകത്തേക്ക് പന്തപ്ര ഉന്നതിയിലെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് ഷിബു തെക്കുംപുറം എംഎൽഎ. വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണ്. സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങൾ കുട്ടികളുടെ പഠനസ്വപ്നങ്ങൾക്ക് തടസ്സമാകരുതെന്നുമുള്ള സന്ദേശം പകരുന്നതായിരുന്നു...

CHUTTUVATTOM

  കോതമംഗലം: കേരളം രൂപീകൃതമായതിന്റെ 70-ാം വാർഷികമായ കേരളപ്പിറവി ദിനം കോതമംഗലത്തിന്റെ തനിമയും പൈതൃകവും കലാ–സാംസ്കാരിക സമ്പന്നതയും വിളിച്ചോതുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ‘എന്റെ കോതമംഗലം, എന്റെ അഭിമാനം’ എന്ന ആശയത്തെ മുൻനിർത്തി...

CHUTTUVATTOM

  അജ്മാൻ: കോതമംഗലം–മൂവാറ്റുപുഴ പ്രവാസി കൂട്ടായ്മയായ ആശ്രയം യു.എ.ഇ.യുടെ നേതൃത്വത്തിൽ ഒന്നിച്ചോണം 2026 എന്ന പേരിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. അജ്മാൻ റിയൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടി ഡീൻ കുര്യാക്കോസ്...

CHUTTUVATTOM

കോതമംഗലം: നഗരജീവിതം വിട്ട് നാട്ടിലേക്ക്. ഒരേക്കറിൽ കൃഷിയുടെ വൈവിധ്യമൊരുക്കി കോതമംഗലം സ്വദേശികളായ മാനുവൽ – ആൽബി ദമ്പതികൾ.നഗരത്തിലെ തിരക്കേറിയ ജോലിജീവിതത്തിൽനിന്ന് നാട്ടിൻപുറത്തിന്റെ ഹരിതാഭയിലേക്ക് മടക്കം. കൃഷിയോടുള്ള ഇഷ്ടവും മണ്ണിനോടുള്ള അടുപ്പവും കൈമുതലാക്കി ഒരേക്കർ...

CHUTTUVATTOM

കോതമംഗലം: വെറ്റിലപ്പാറ പാലയം പടിക്കൽ സെയ്തലവി (73) നിര്യാതനായി. സംസ്കാരം നടത്തി.ഭാര്യ: ഷെരിഫ. മക്കൾ: അമീർ, അഫീർ , അനീസ. മരുമക്കൾ: അൻസി,അജ്മി, സലീം

CHUTTUVATTOM

കോതമംഗലം: എതിരാളികൾക്ക് എത്തിപ്പിടിക്കാൻ പോലും അവസരം നൽകാതെ കുതിച്ച കോതമംഗലം ജില്ലാ സ്‌കൂൾ കായികമേളയുടെ കിരീടത്തിൽ പിടിമുറുക്കി. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കായികമേളയ്ക്ക് കൊടിയിറങ്ങാൻ ഒരുപകൽ മാത്രം ശേഷിക്കെ, 237...

CHUTTUVATTOM

  കോതമംഗലം: എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത ഏക മോഡൽ സ്കൂളായി ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിനെ പ്രഖ്യാപിച്ചു. മോഡൽ സ്കൂൾ പ്രഖ്യാപനച്ചടങ്ങ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ...

CHUTTUVATTOM

കോതമംഗലം: കൊണ്ടിമറ്റം പെലക്കുടിപരേതനായ സ്കറിയയുടെ ഭാര്യ മറിയം (92) നിര്യാതയായി . സംസ്കാരം തിങ്കളാഴ്ച ഒന്നിന് പുന്നേക്കാട് സെൻ്റ് ജോർജ് ഗദ്സീമോൻ യാക്കോബായ സുറിയാനി പള്ളിയിൽ. പരേത വാരപ്പെട്ടി കുരുന്നപ്പിള്ളി കുടുംബാഗമാണ്. മക്കൾ:...

error: Content is protected !!