Connect with us

Hi, what are you looking for?

CHUTTUVATTOM

വീണ്ടും കോതമംഗലം; 23-ാം തവണയും കായികമേള കിരീടം സ്വന്തം

കോതമംഗലം: ആധിപത്യത്തിന് ഇനിയും ഇളക്കമില്ല, റവന്യു ജില്ലാ സ്‌കൂള്‍ കായികമേളയില്‍ കിരീടം നിലനിര്‍ത്തി കോതമംഗലം ഉപജില്ല 23-ാമത് തവണയും ചാമ്പ്യന്മാരായി. സ്വര്‍ണത്തിളക്കത്തില്‍ ബഹുദൂരം മുന്നിലെത്തിയ കോതമംഗലം 41 സ്വര്‍ണവും 32 വെള്ളിയും 22 വെങ്കലവുമടക്കം 344 പോയിന്റ് നേടിയാണ് കിരീടമണിഞ്ഞത്. സ്‌കൂള്‍ വിഭാഗത്തില്‍ ചാമ്പ്യന്മാരായ കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസിന്റെ കരുത്തും ഉപജില്ലയുടെ കുതിപ്പിന് ഊര്‍ജമായി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 77 പോയിന്റ് കൂടുതല്‍ നേടിയാണ് ഇക്കുറി കിരീടധാരണം. 267 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ പോയിന്റ് നില.

എന്നാല്‍, 2024ല്‍ നേടിയ 368 പോയിന്റിന്റെ മികവിനൊപ്പമെത്താന്‍ ഇക്കുറി കഴിഞ്ഞില്ല. എങ്കിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കി കിരീടത്തില്‍ ആധിപത്യം ഉറപ്പിക്കാന്‍ കോതമംഗലത്തിനായി. അങ്കമാലി ഉപജില്ലയാണ് രണ്ടാംസ്ഥാനത്ത്. 12 സ്വര്‍ണവും 13 വെള്ളിയും 12 വെങ്കലവുമടക്കം 134 പോയിന്റാണ് സമ്പാദ്യം. കഴിഞ്ഞ വര്‍ഷം 217 പോയിന്റുമായി റണ്ണറപ്പായ അങ്കമാലിക്ക് ഇക്കുറി പോയിന്റില്‍ ഇടിവുണ്ടായി. മൂക്കന്നൂര്‍ എസ്എച്ച് ഓര്‍ഫനേജ് സ്‌കൂളിന്റെ മികവാണ് അങ്കമാലിയുടെ മുന്നേറ്റത്തിന് കരുത്തായത്. പെരുമ്പാവൂര്‍ ഉപജില്ല മൂന്നാം സ്ഥാനം നിലനിര്‍ത്തി. 10 സ്വര്‍ണവും ഏഴ് വെള്ളിയും 16 വെങ്കലവുമടക്കം 102 പോയിന്റാണ് പെരുമ്പാവൂര്‍ നേടിയത്.

 

You May Also Like

CHUTTUVATTOM

കോതമംഗലം: നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരുന്ന കുടമുണ്ട പാലത്തിന് അപ്പ്രോച്ച് റോഡ് സാധ്യമാക്കി സഞ്ചാരയോഗ്യമാക്കിയത് തന്റെ നേട്ടമാണെന്ന് പറഞ്ഞ് ഷിബു തെക്കുംപുറം എംഎല്‍എ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് മുന്‍ എംഎല്‍എ ആന്റണി ജോണ്‍.കുടമുണ്ട പാലത്തിന്റെ കാര്യത്തില്‍...

CHUTTUVATTOM

  കുട്ടമ്പുഴ: അറിവിന്റെ ലോകത്തേക്ക് പന്തപ്ര ഉന്നതിയിലെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് ഷിബു തെക്കുംപുറം എംഎൽഎ. വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണ്. സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങൾ കുട്ടികളുടെ പഠനസ്വപ്നങ്ങൾക്ക് തടസ്സമാകരുതെന്നുമുള്ള സന്ദേശം പകരുന്നതായിരുന്നു...

CHUTTUVATTOM

  കോതമംഗലം: കേരളം രൂപീകൃതമായതിന്റെ 70-ാം വാർഷികമായ കേരളപ്പിറവി ദിനം കോതമംഗലത്തിന്റെ തനിമയും പൈതൃകവും കലാ–സാംസ്കാരിക സമ്പന്നതയും വിളിച്ചോതുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ‘എന്റെ കോതമംഗലം, എന്റെ അഭിമാനം’ എന്ന ആശയത്തെ മുൻനിർത്തി...

CHUTTUVATTOM

  അജ്മാൻ: കോതമംഗലം–മൂവാറ്റുപുഴ പ്രവാസി കൂട്ടായ്മയായ ആശ്രയം യു.എ.ഇ.യുടെ നേതൃത്വത്തിൽ ഒന്നിച്ചോണം 2026 എന്ന പേരിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. അജ്മാൻ റിയൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടി ഡീൻ കുര്യാക്കോസ്...

CHUTTUVATTOM

കോതമംഗലം: നഗരജീവിതം വിട്ട് നാട്ടിലേക്ക്. ഒരേക്കറിൽ കൃഷിയുടെ വൈവിധ്യമൊരുക്കി കോതമംഗലം സ്വദേശികളായ മാനുവൽ – ആൽബി ദമ്പതികൾ.നഗരത്തിലെ തിരക്കേറിയ ജോലിജീവിതത്തിൽനിന്ന് നാട്ടിൻപുറത്തിന്റെ ഹരിതാഭയിലേക്ക് മടക്കം. കൃഷിയോടുള്ള ഇഷ്ടവും മണ്ണിനോടുള്ള അടുപ്പവും കൈമുതലാക്കി ഒരേക്കർ...

CHUTTUVATTOM

കോതമംഗലം: വെറ്റിലപ്പാറ പാലയം പടിക്കൽ സെയ്തലവി (73) നിര്യാതനായി. സംസ്കാരം നടത്തി.ഭാര്യ: ഷെരിഫ. മക്കൾ: അമീർ, അഫീർ , അനീസ. മരുമക്കൾ: അൻസി,അജ്മി, സലീം

CHUTTUVATTOM

കോതമംഗലം: എതിരാളികൾക്ക് എത്തിപ്പിടിക്കാൻ പോലും അവസരം നൽകാതെ കുതിച്ച കോതമംഗലം ജില്ലാ സ്‌കൂൾ കായികമേളയുടെ കിരീടത്തിൽ പിടിമുറുക്കി. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കായികമേളയ്ക്ക് കൊടിയിറങ്ങാൻ ഒരുപകൽ മാത്രം ശേഷിക്കെ, 237...

CHUTTUVATTOM

  കോതമംഗലം: എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത ഏക മോഡൽ സ്കൂളായി ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിനെ പ്രഖ്യാപിച്ചു. മോഡൽ സ്കൂൾ പ്രഖ്യാപനച്ചടങ്ങ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ...

CHUTTUVATTOM

കോതമംഗലം: കൊണ്ടിമറ്റം പെലക്കുടിപരേതനായ സ്കറിയയുടെ ഭാര്യ മറിയം (92) നിര്യാതയായി . സംസ്കാരം തിങ്കളാഴ്ച ഒന്നിന് പുന്നേക്കാട് സെൻ്റ് ജോർജ് ഗദ്സീമോൻ യാക്കോബായ സുറിയാനി പള്ളിയിൽ. പരേത വാരപ്പെട്ടി കുരുന്നപ്പിള്ളി കുടുംബാഗമാണ്. മക്കൾ:...

CHUTTUVATTOM

  കുട്ടമ്പുഴ : ഐഎൻറ്റിയുസി കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിത കർമ്മ സേന കുട്ടമ്പുഴ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് എം.എ പ്രളാദൻ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം ജില്ലാ...

CHUTTUVATTOM

കോതമംഗലം: ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് കീരംപാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളം സംസ്ഥാന മന്ത്രിയും, യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ഒ.ജെ ജെനീഷ് നയിക്കുന്ന ജെന്‍ ഇന്ത്യ മൂവ്‌മെന്റ് പദയാത്രയുടെ പ്രചരണാര്‍ത്ഥം...

CHUTTUVATTOM

തിരുവനന്തപുരം: ബേക്കറി വഴി വീര്യം കൂടിയ ഹോർട്ടിവൈൻ വിൽപ്പനയുമായി ബന്ധപ്പെട്ട് കൈകൊണ്ട തീരുമാനം റദ്ദാക്കാൻ സർക്കാർ. എക്‌സൈസ് മന്ത്രി എം ലിജുവിന്റെ അനുമതിയോടുകൂടിയല്ലാത്ത തീരുമാനത്തിൽ അന്വേഷണവും ആരംഭിക്കും. ഉദ്യോഗസ്ഥ തലത്തിൽ എങ്ങനെ തീരുമാനം...

error: Content is protected !!