കോതമംഗലം: എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത ഏക മോഡൽ സ്കൂളായി ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിനെ പ്രഖ്യാപിച്ചു. മോഡൽ സ്കൂൾ പ്രഖ്യാപനച്ചടങ്ങ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം പി.എ.എം. ബഷീർ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ജോമി തെക്കേക്കര, സ്കൂൾ ഹെഡ്മിസ്ട്രസ് നയന ദാസ് , പഞ്ചായത്ത് പ്രസിഡന്റ് സനീറ നസീർ, പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരായ സൽജ ജോസ്, സത്തർ വട്ടക്കുടി, പഞ്ചായത്ത് അംഗങ്ങളായ സി.കെ. സത്യൻ, അജീബ് ഇരമല്ലൂർ
ചടങ്ങിൽ പ്രധാനാധ്യാപകൻ മുഹമ്മദ്, സ്കൂൾ പ്രിൻസിപ്പൽ സിന്ധു എന്നിവർ പ്രസംഗിച്ചു.സ്കൂളിന്റെ അക്കാദമികവും ഭൗതികവുമായ നിലവാരം ഉയർത്തുന്നതിനും വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിനും മോഡൽ സ്കൂൾ പ്രഖ്യാപനം പ്രയോജനമാകുമെന്ന് അധികൃതർ അറിയിച്ചു.



















































