Connect with us

Hi, what are you looking for?

CHUTTUVATTOM

കേരളപ്പിറവി ദിനത്തിൽ കോതമംഗലത്ത് വിപുലമായ ആഘോഷം

കോതമംഗലം: കേരളപ്പിറവിയുടെ 70-ാം വാർഷികത്തോടനുബന്ധിച്ച് കോതമംഗലത്ത് വിവിധ പരിപാടികളോടെ വിപുലമായ ആഘോഷം സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ തനിമയും കോതമംഗലത്തിന്റെ കലാ-സാംസ്കാരിക പൈതൃകവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും നാടിന്റെ സാംസ്കാരിക ചൈതന്യം ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയുമാണ് ലക്ഷ്യം. ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.

കേരളപ്പിറവി ദിനത്തിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വിവിധ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ തനത് കലാരൂപങ്ങളുടെ അവതരണം, ഓപ്പൺ ലൈബ്രറിയിലേക്കുള്ള പുസ്തക സമർപ്പണം എന്നിവ നടക്കും. സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്യും.

ആഘോഷത്തിന്റെ ഭാഗമായി സ്കൂൾ, കോളജ് വിദ്യാർഥികൾക്കായുള്ള മത്സരങ്ങൾ 25ന് (25-10-2026) ഉച്ചകഴിഞ്ഞ് രണ്ടുമുതൽ അഞ്ചുവരെ കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. യുപി വിഭാഗത്തിൽ കൈയക്ഷര മത്സരം, ഹൈസ്കൂൾ വിഭാഗത്തിൽ കഥാരചനയും ജലച്ചായ ചിത്രരചനയും, ഹയർ സെക്കൻഡറി വിഭാഗത്തിൽ കേരളപ്പിറവി പ്രശ്നോത്തരിയും കവിതാരചനയും, കോളജ് വിഭാഗത്തിൽ ഉപന്യാസരചനയുമാണ് മത്സരങ്ങൾ.

കേരളപ്പിറവി ആഘോഷത്തിന്റെ നടത്തിപ്പിനായി ഷിബു തെക്കുംപുറം എംഎൽഎ ചെയർമാനും പ്രൊഫ. ബേബി എം. വർഗീസ് രക്ഷാധികാരിയും പ്രൊഫ. കെ.എം. കുര്യാക്കോസ് ജനറൽ കൺവീനറുമായ കമ്മിറ്റി രൂപീകരിച്ചു. ഡോ. ജേക്കബ് ഇട്ടൂപ്പ്, ബേസിൽ എബ്രഹാം, ബിന്ദു വർഗീസ് എന്നിവർ കോർ കമ്മിറ്റി അംഗങ്ങളാണ്.

മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾ അതത് സ്ഥാപനങ്ങളിലെ ഉത്തരവാദപ്പെട്ടവരുമായി ബന്ധപ്പെടണം. വിവരങ്ങൾക്ക് പ്രൊഫ. കെ.എം. കുര്യാക്കോസ് (9447090463), ഡോ. ജേക്കബ് ഇട്ടൂപ്പ് (9446511134), ബേസിൽ എബ്രഹാം (9947068100) എന്നിവരുമായി ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

You May Also Like

CHUTTUVATTOM

  കോതമംഗലം: എൻ.ക്യു.എ.എസ് ദേശീയ അംഗീകാരം ലഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ പോലും സേവനം ലഭിക്കാതെ രോഗികൾ വലയുന്നു.തുടര്‍ച്ചയായ ദിവസങ്ങളില്‍ അവധിയോ മറ്റ് കാരണങ്ങളോ മൂലം നിലവിലുള്ള...

CHUTTUVATTOM

  കോതമംഗലം:ആയക്കാട്തൈക്കാവും പടി കോട്ടേകുടിയിൽ ഇബ്രാഹിം ബാവ(65) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: പരേതയായ ആയിഷ.മക്കൾ. റജീന, ജറീന (ഇരുവരും ആരോഗ്യ വിഭാഗം ജീവനക്കാർ), ഇബ്രാഹിം (എക്സൈസ് എറണാകുളം).മരുമക്കൾ. റജീഷ് റഹ്മാൻ ,...

CHUTTUVATTOM

കോതമംഗലം:പൊതു വിതരണത്തെ ആധുനികവൽക്കരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. കേരള കോൺഗ്രസ് (ജേക്കബ്)എറണാകുളം ജില്ലാ സ്പെഷ്യൽ കൺവെൻഷൻ കോതമംഗലത്ത് ടി .എം ജേക്കബ് മെമ്മോറിയൽ ഹാളിൽഉദ്ഘാടനം ചെയ്യുകയായിരുന്നു പാർട്ടി ലീഡർ മന്ത്രി അനൂപ്...

CHUTTUVATTOM

കോതമംഗലം: ചെമ്പിൽ സ്വർണം പൊതിഞ്ഞ് വ്യാജ ആഭരണങ്ങൾ നിർമിച്ച് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. വാരപ്പെട്ടി പാറേക്കുടി ചാലിൽ സി.ആർ ബിജു (47)വിനെയാണ് കോതമംഗലം പൊലീസ് അറസ്റ്റ്...

CHUTTUVATTOM

കോതമംഗലം:സെഫാനിയയ്ക്ക് മുന്നില്‍ ഇനി 10 ദിവസം മാത്രമേയുള്ളൂ. അതിനുള്ളില്‍ നല്ലൊരു പോള്‍ കിട്ടണം. എന്നാലേ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് അകാലത്തില്‍ മരണമടഞ്ഞ പിതാവ് ജിറ്റുവിന് നല്‍കിയ വാക്ക് നിറവേറ്റാനാകൂ....

CHUTTUVATTOM

കോതമംഗലം:കോതമംഗലത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് രണ്ട് ദിവസം (17,18) യുഎഇയിൽ നടക്കുന്ന വിവിധ പരിപാടികളിൽഷിബു തെക്കുംപുറം എംഎൽഎ പങ്കെടുക്കും. യുഎഇയിലെ കോതമംഗലം–മൂവാറ്റുപുഴ മേഖലയിലെ പ്രവാസികളുടെ കൂട്ടായ്മയായ ആശ്രയം സംഘടിപ്പിക്കുന്ന ഓണാഘോഷ...

CHUTTUVATTOM

    കോതമംഗലം: സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സഹകരണ സംഘങ്ങളിൽ നടത്തിയ 2026 ലെ ഓണചന്തയിൽ മികച്ച ഓണച്ചന്തയ്ക്കുള്ള പുരസ്കാരങ്ങളിൽ രണ്ടാം സ്ഥാനം ഊന്നുകൽ സഹകരണ ബാങ്ക് കരസ്ഥതമാക്കി. അനുമോദന യോഗം...

CHUTTUVATTOM

    കോതമംഗലം: ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളേജില്‍ 2026 ലെ പുതിയ ബി.ഡി.എസ് എം.ഡി.എസ് ബാച്ച് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓറേലിയ 2026 ഇന്‍ഡക്ഷന്‍ സെറിമണി നടത്തി. കോളേജ് ചെയര്‍മാന്‍ ശ്രേഷ്ഠ കാതോലിക്കാ...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന ഗവ. യു.പി. സ്കൂളിൽ ലോകഭക്ഷ്യ ദിനത്തോടനുബന്ധിച്ച് നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. ചടങ്ങിൽ യോഗാ പരിശീലനം, തായ്‌ക്വോണ്ടോ പരിശീലനം, കാർഷിക ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനവും നടന്നു. പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് കെ....

CHUTTUVATTOM

കോതമംഗലം: നിയോജകമണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയും അടിയന്തരമായി നടപ്പാക്കേണ്ട പദ്ധതികൾക്ക് രൂപം നൽകുന്നതിനുമായി തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും യോഗം കോതമംഗലത്ത് ചേർന്നു. ഷിബു തെക്കുംപുറം എംഎൽഎയുടെ...

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ പുത്തന്‍കുരിശ്, വെള്ളാമകുത്ത് ഭാഗത്ത് വ്യാപാര സ്ഥാപനവും, ക്ഷേത്ര ഭണ്ഡാരവും കുത്തിതുറന്ന് കവർച്ച. ഊന്നുകല്‍ വെള്ളാമകുത്ത് പാലത്തിന് സമീപം പുല്ലന്‍ സ്റ്റോഴ്‌സിന്റെ ഷട്ടര്‍ പൂട്ട് കുത്തിതുറന്ന് 5000രൂപയുടെ സിഗരറ്റും, ചില്ലറ...

CHUTTUVATTOM

      കോതമംഗലം: പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന അങ്കമാലി–എരുമേലി ശബരി റെയിൽ പദ്ധതി ഉപേക്ഷിക്കില്ലെന്നും പദ്ധതി പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അറിയിച്ചു. വികസനപദ്ധതികൾക്കായി ഭൂമി വിജ്ഞാപനം ചെയ്തശേഷം...

error: Content is protected !!