കോതമംഗലം: സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സഹകരണ സംഘങ്ങളിൽ നടത്തിയ 2026 ലെ ഓണചന്തയിൽ മികച്ച ഓണച്ചന്തയ്ക്കുള്ള പുരസ്കാരങ്ങളിൽ രണ്ടാം സ്ഥാനം ഊന്നുകൽ സഹകരണ ബാങ്ക് കരസ്ഥതമാക്കി. അനുമോദന യോഗം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.കെ. ശിവൻ ഉദ്ഘാടനം ചെയ്ത് പുരസ്കാരം സമർപ്പിച്ചു. ഊന്നുകൽ, തലക്കോട് എന്നിവടങ്ങളിലായി പലചരക്ക്, പച്ചക്കറി ചന്തകൾ ഓണത്തിന് മുമ്പ് 10 ദിവസങ്ങളിലായി നടത്തുകയും ഇത് നാട്ടിലെ കർഷകർക്കും സഹകാരികൾക്കും പ്രയോജനപ്പെടുത്തുന്നതിന് കഴിഞ്ഞതുമാണ് പുരസ്കാരത്തിന് അർഹമാക്കിയത്. സഹകരണ
അസിസ്റ്റൻ്റ് രജിസ്ടാർ കെ.എം. മിനി അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡൻ്റുമാരായ ബിജോയി പി ജോസഫ്, കെ.കെ. വറുഗീസ്, എം.എസ്. പൗലോസ്, യാസ്സർ മുഹമ്മദ്, എൽദോസ് പോൾ, കെ. കെ. ബിനോയി,കെ.വി ഐബി, സഹകരണ സംഘം ഇൻസ്പെക്റ്റർ വി.എസ് ബിജു, അസിസ്റ്റൻ്റ് ഡയറക്ടർ ടി. എ. സാജിത എന്നിവർ പ്രസംഗിച്ചു.



















































