കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ പുത്തന്കുരിശ്, വെള്ളാമകുത്ത് ഭാഗത്ത് വ്യാപാര സ്ഥാപനവും, ക്ഷേത്ര ഭണ്ഡാരവും കുത്തിതുറന്ന് കവർച്ച. ഊന്നുകല് വെള്ളാമകുത്ത് പാലത്തിന് സമീപം പുല്ലന് സ്റ്റോഴ്സിന്റെ ഷട്ടര് പൂട്ട് കുത്തിതുറന്ന് 5000രൂപയുടെ സിഗരറ്റും, ചില്ലറ നാണയങ്ങളും മോഷ്ടിച്ചു. അംബികാപുരം ഭഗവതിക്ഷേത്രത്തിന്റെ പുത്തന്കുരിശ് ഡിപ്പോപടിയിലുള്ള ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം മോഷ്ടിക്കാനും ശ്രമം നടന്നു.
ബുധനാഴ്ച രാത്രിയിലാണ് സംഭവം. ഭണ്ഡാരത്തിന്റെ പുറത്തെ പൂട്ട് പൊളിച്ചെങ്കിലും അകത്തെ പൂട്ട് കുത്തിപൊളിക്കാനാവാത്തത് കൊണ്ട് പണം നഷ്ടപ്പെട്ടില്ല. സമീപത്തെ മങ്ങാട്ട് ബേക്കറി ടീ ഷോപ്പിലും മോഷണ ശ്രമം നടന്നു. ഇവിടേയും ഒരു പൂട്ട് തകര്ത്തെങ്കിലും രണ്ടാമത്തെ പൂട്ട് പൊളിക്കാനായില്ല. പരാതിയില് ഊന്നുകല് പോലീസ് എത്തി അന്വേഷണം ഊര്ജിതമാക്കി.



















































