Connect with us

Hi, what are you looking for?

CHUTTUVATTOM

ആദിവാസി കുരുന്നുകൾക്ക് കരുതലായി ജില്ലാ പഞ്ചായത്ത്; പോഷകാമൃതം പദ്ധതിക്ക് തുടക്കം

കോതമംഗലം: ആദിവാസി ഊരുകളിലെ കുരുന്നുകളുടെ ആരോഗ്യവും വിദ്യാഭ്യാസ പുരോഗതിയും ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് കൂടുതൽ പദ്ധതികൾ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ പറഞ്ഞു.

ജില്ലാ പഞ്ചായത്തിന്റെ ‘പോഷകാമൃതം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കുട്ടമ്പുഴ പഞ്ചായത്തിലെ തേര ഉന്നതിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ വികസനത്തിനും ക്ഷേമത്തിനുമുള്ള ഫണ്ട് ശരിയായ ദിശയിൽ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 2026-27 വർഷത്തെ തനത് ഫണ്ടിൽ ഉൾപ്പെടുത്തി 6 ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കുന്ന പദ്ധതിയുടെ ആനുകൂല്യം എല്ലാ മാസവും കൃത്യമായി വിദ്യാർത്ഥികൾക്ക് ലഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.

ജില്ലയിലെ പട്ടികവർഗ മേഖലകളിൽ 12 വയസ്സുവരെയുള്ള കുട്ടികളിൽ പോഷകാഹാരക്കുറവുള്ളവരെ മെഡിക്കൽ പരിശോധനയിലൂടെ കണ്ടെത്തി വൈറ്റമിൻ സപ്ലിമെന്റുകളും പോഷകസമൃദ്ധമായ ഫുഡ് കിറ്റുകളും നൽകുന്നതാണ് പദ്ധതി. കുട്ടമ്പുഴ, വേങ്ങൂർ പഞ്ചായത്തുകളിലെ 15 ആദിവാസി സങ്കേതങ്ങളിലെ 300 ഓളം കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. വകുപ്പിന് കീഴിലെ മൊബൈൽ മെഡിക്കൽ യൂണിറ്റ് മുഖേനയാണ് പരിശോധനയും വിതരണവും. ഉണക്കമുന്തിരി, ബദാം, കപ്പലണ്ടി, ഈന്തപ്പഴം എന്നിവ അടങ്ങിയ ഫുഡ് കിറ്റ് ത്രിവേണി സൂപ്പർമാർക്കറ്റ് വഴിയാണ് നൽകുന്നത്.

ചടങ്ങിൽ കുട്ടമ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ് മേരി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സൗമ്യ ശശി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റസിയ റഹ്മത്ത്, ശ്രീദേവി മധു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോസഫ് മാർട്ടിൻ, വിവേക് ഹരിദാസ്, സുജിത്ത് പോൾ, പി.എം. നാദിർഷ, ബിന്ദു ജോർജ്, അനിത തോമസ്, മേരി വിൻസെന്റ്, ബിനി ഷാജി, സുമയ്യ ടി.എസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടിമ്പിൾ മാഗി, ഫിനാൻസ് ഓഫീസർ യു. ഹനീഷ്, സൂപ്രണ്ട് പ്രസാദ്. പി. എൻ, പഞ്ചായത്ത് അംഗങ്ങളായ ജോഷി ഇ.കെ, ബിന്ദു രാജേന്ദ്രൻ, അരുണിമ കെ, ജില്ലാ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ മനോജ് കെ.ജി, ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജിജി സന്തോഷ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ജോബി വർഗീസ്, ഊര് മൂപ്പൻ ലക്ഷ്മണൻ, കാണിക്കാരൻ ചുങ്കൻ എന്നിവർ പ്രസംഗിച്ചു. ഡോ. മേഗലുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.

You May Also Like

CHUTTUVATTOM

    കോതമംഗലം:കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥികൾക്കായുള്ള ഇൻഡക്ഷൻ, വൈറ്റ് കോട്ട് ചടങ്ങ് നടത്തി. ബസേലിയോസ് തോമസ് പ്രഥമൻ മെമ്മോറിയൽ ഹാളിൽ നടത്തിയ ചടങ്ങിൽ കോളേജിലെ...

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച രാവിലെ 11ഓടെ നിര്‍മ്മല കോളേജിന് സമീപമുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ അടൂപറമ്പ് കല്ലിങ്കകുടി ഉബൈസ് (46), ഒപ്പമുണ്ടായിരുന്ന മുഹമ്മദ് (7) എന്നിവര്‍ക്ക്...

CHUTTUVATTOM

കോതമംഗലം: രാമല്ലൂർ മാലിയിൽ പരേതനായ ജോസഫ് കുര്യന്റെ (പെരിയാർ എസ്റ്റേറ്റ്) ഭാര്യ ലീലാമ്മ (86) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 3ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. പരേത എറണാകുളം ഇടശ്ശേരി കുടുംബാഗമാണ്. മക്കൾ:...

CHUTTUVATTOM

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ച് ആധുനിക ചികിത്സാ ഉപകരണങ്ങൾ സജ്ജമാക്കിയും മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞതിലൂടെയാണ് എൻക്യുഎഎസ് ദേശീയ അംഗീകാരം നേടിയെടുക്കാൻ സാധിച്ചതെന്ന് മുൻസിപ്പൽ ഭരണസമിതി. ആയിരത്തി അഞ്ഞൂറിലധികം പേർക്കു...

CHUTTUVATTOM

    കോതമംഗലം :എൽഡിഎഫ് സർക്കാർ കഴിഞ്ഞ 10 വർഷക്കാലം കോതമംഗലം താലൂക്ക് ആശുപത്രിയിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഇപ്പോഴത്തെ എൻ ക്യു എ എസ് സർട്ടിഫിക്കേഷനെന്ന് മുൻ എം എൽ...

CHUTTUVATTOM

കോതമംഗലം: എറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും, കോതമംഗലം താലൂക്ക് റവന്യൂ റിക്കവറി വിഭാഗത്തിന്റെയും നേതൃത്വത്തില്‍ വിവിധ ബാങ്കുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്നറവന്യൂ റിക്കവറി ബാങ്ക് വായ്പാ അദാലത്ത് വെള്ളിയാഴ്ച. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ...

CHUTTUVATTOM

കോതമംഗലം:  കോതമംഗലത്ത് ജനവാസ മേഖലയിലെത്തിയ പെരുമ്പാമ്പിനെ വനപാലകർ പിടികൂടി. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ മലയിൻകീഴിനു സമീപം നാടുകാണി റോഡിലാണ് ആദ്യം പെരുമ്പാമ്പിനെ കണ്ടത്. വാഹനങ്ങളുടെ ശബ്ദം കേട്ടതോടെ പാമ്പ് സമീപത്തെ പറമ്പിലെ...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന വീടിനു മുകളിലേക്കു തെങ്ങ് മറിച്ചിട്ടു. കമ്പിലൈൻ ഭാഗത്ത് കൊല്ലപ്പള്ളിയിൽ ജാനകി അയ്യപ്പന്റെ വീടിന്റെ മേൽക്കൂരയാണ്  തിങ്കളാഴ്ച  രാത്രി കാട്ടാന തെങ്ങ് തള്ളിയിട്ട് നശിപ്പിച്ചത്. വീട്ടിൽ ജാനകി ഒറ്റയ്ക്കായിരുന്നു....

CHUTTUVATTOM

  കോതമംഗലം :കോതമംഗലം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ്‌സ് ലഭിച്ചു. ദേശീയതലത്തിൽ നടന്ന പരിശോധനയിൽ 91.02 ശതമാനം പോയിന്റുകൾ നേടിയാണ്‌ അംഗീകാരം നേടിയത്. ഇതോടെ...

CHUTTUVATTOM

കൊച്ചി: സിഎംആര്‍എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയന് അനുകൂല നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. കെ എം ഷാജഹാന്‍ വിശ്വാസ്യത ഇല്ലാത്ത ഹര്‍ജിക്കാരന്‍. ഇഡി കണ്ടെത്തലുകള്‍ അപര്യാപ്തമായതിനാലാണ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍...

CHUTTUVATTOM

കോതമംഗലം:ബാലസംഘം കോതമംഗലം ഏരിയ സമ്മേളനം നടത്തി. കോട്ടപ്പടി കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗം ആര്‍ രാഹുല്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി നിരഞ്ജന മേച്ചേരി, സിപിഐ എം...

CHUTTUVATTOM

. കോതമംഗലം: കേരളപ്പിറവിയുടെ 70-ാം വാർഷികം നവംബർ ഒന്നിന് കോതമംഗലം നിയോജകമണ്ഡലത്തിൽ വിപുലമായ പരിപാടികളോടെ ആചരിക്കാൻ തീരുമാനം. എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക പ്രവർത്തകരുടെയും വിവിധ കലാ-സാംസ്കാരിക സംഘടനാ പ്രതിനിധികളുടെയും...

error: Content is protected !!