കോതമംഗലം: സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഏഞ്ചല്‍ റോസ് ജയ്സണ്‍ സഹോദരി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി അലെയ്ന ആന്‍ ജെയ്സണ്‍ എന്നിവര്‍ എറണാകുളം റവന്യൂ ജില്ലാ സ്കൂള്‍ കരാട്ടെ മത്സരത്തില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി. കോതമംഗലം താഴുത്തേടത്ത് ജയ്സണ്‍- ഷൈബി ദമ്പതികളുടെ മക്കളായ ഇരുവരും കഴിഞ്ഞവര്‍ഷവും ജില്ലാതലത്തില്‍ ഗോള്‍ഡ് മെഡല്‍ നേടി സംസ്ഥാന മത്സരത്തില്‍ പങ്കെടുത്തിരുന്നു. അലെയ്ന സംസ്ഥാനതലത്തിലും ഗോള്‍ഡ് മെഡല്‍ നേടിയിരുന്നു.
ഈ വര്‍ഷവും സഹോദരിമാര്‍ വിജയം ആവര്‍ത്തിച്ചിരിക്കുകയാണ്. അലെയ്ന സ്കൂള്‍ സ്പോര്‍ട്സ് ലീഡര്‍ കൂടിയാണ്. പഠനത്തോടൊപ്പം കായികരംഗത്തും തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കൈവരിച്ച ഇരുവരെയും സ്കൂള്‍ ഹെഡ്മിസ്ട്രസ് സി. റിനി, അധ്യാപകര്‍ എന്നിവര്‍ അനുമോദിച്ചു.


















































