കോതമംഗലം: നേര്യമംഗലം ചെമ്പന്‍കുഴിയിൽ ഇന്നലെ രാത്രി എത്തിയ കാട്ടുകൊമ്പന് നാട്ടുകാരെ ഭീതിയിലാഴ്ത്തി. ആര്.ആര്.ടി. എത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം വെടിവച്ച് കൊമ്പനെ വനത്തില്‍ കയറ്റിയതോടെയാണ് ജനത്തിന് ആശ്വാസമായത്. പെരിയാര്‍ കടന്നെത്തിയ കൊമ്പന് പുരയിടങ്ങളിലൂടെ കടന്ന് ആണ് റോഡില്‍ എത്തിയത്. ഇന്നലെ (വെള്ളിയാഴ്ച) രാത്രി 7.30 ഓടെയാണ് സംഭവം.ആര്.ആര്.ടി. കൃത്യസമയത്ത് എത്തി ആനയെ ഓടിച്ച് എതിര്‍വശത്തെ വനത്തിലേക്ക് കയറ്റി വിട്ടു. പമ്പ് ആക്ഷന്‍ ഗണ്‍ ഉപയോഗിച്ച് ഫയര്‍ ചെയ്തതോടെയാണ് കൊമ്പന് ഓടി വനത്തില്‍ കയറിയത്.


















































