കോതമംഗലം: എസ്എന്‍ഡിപി കോതമംഗലം ടൗണ്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം നടത്തി. ടൗണില്‍ നടത്തിയ രഥ ഘോഷയാത്രയെ തുടര്‍ന്ന് സംഘടിപ്പിച്ച ജയന്തി സമ്മേളനം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ശാഖ പ്രസിഡന്റ് ഒ.ജി. സോമന് അധ്യക്ഷത വഹിച്ചു. ഡോ. വിജയന് നങ്ങേലില്‍ വിദ്യഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു. യൂണിയന് സെക്രട്ടറി വി.കെ. കൃഷ്ണന്, താലൂക്ക് യൂണിയന് സെക്രട്ടറി പി.എ. സോമന്, റ്റി.ജി. ബൈജു, പി.കെ. അരുണ്‍, എന്‍.പി. സുജ,സുജിത്ത് ബോസ് എന്നിവര്‍ പ്രസംഗിച്ചു.



















































