Connect with us

Hi, what are you looking for?

CHUTTUVATTOM

ജനക്ഷേമത്തിന്റെ നൂറുദിനം: കോതമംഗലത്ത് യുഡിഎഫ് ആഘോഷിച്ചു

കോതമംഗലം: യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിനം കോതമംഗലത്ത് ജനക്ഷേമത്തിന്റെ നൂറുദിനങ്ങളായി യുഡിഎഫ് ആഘോഷിച്ചു. എംഎല്‍എ ഓഫീസില്‍ നടന്ന ചടങ്ങില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. ജനക്ഷേമം, വികസനം, സാമൂഹിക സുരക്ഷ എന്നിവയ്ക്ക് ഊന്നല്‍ നല്‍കി ആദ്യ നൂറുദിനങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്താന്‍ സര്‍ക്കാരിന് കഴിഞ്ഞതായി സമ്മേളനം ഉദ്ഘാടനം ചെയ്ത് ഷിബു തെക്കുംപുറം എംഎല്‍എ പറഞ്ഞു. അധികാരമേറ്റതിന് പിന്നാലെ ജനജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനും സൗജന്യ യാത്ര ഒരുക്കുന്ന പ്രിയദര്‍ശിനി പദ്ധതി, ലഹരിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനുള്ള തൂഫാന്‍ പദ്ധതി തുടങ്ങിയവ സര്‍ക്കാരിന്റെ പ്രധാന ഇടപെടലുകളാണ്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ചേര്‍ത്തുനിര്‍ത്തുന്ന ക്ഷേമപെന്‍ഷന്‍ വിതരണത്തിലും സര്‍ക്കാര്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്തി. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കുടിശ്ശികയില്ലാതെ വിതരണം ചെയ്യാനും പെന്‍ഷന്‍ തുക വര്‍ധിപ്പിക്കാനും കഴിഞ്ഞത് വലിയ നേട്ടമാണ്. ഓണക്കാലം ജനങ്ങള്‍ക്ക് അഭിമാനത്തോടെയും സന്തോഷത്തോടെയും ആഘോഷിക്കാനുള്ള സാഹചര്യം ഒരുക്കാനും സര്‍ക്കാരിന് സാധിച്ചതായി എംഎല്‍എ പറഞ്ഞു.

നിയോജക മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ ബോബന്‍ ജേക്കബ് അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം എ.ജി. ജോര്‍ജ്ജ്, യുഡിഎഫ് ബ്ലോക്ക് പ്രസിഡന്റുമാരായ ഷമീര്‍ പനക്കന്‍, ബാബു ഏലിയാസ്, കെപിസിസി മുന്‍ എക്‌സിക്യൂട്ടീവ് അംഗം കെ.പി. ബാബു, കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് എ.ടി. പൗലോസ്, മുസ്ലിം ലീഗ് നേതാക്കളായ ഇബ്രാഹിം കവല, പി.കെ. മൊയ്തു, പി.എം. സക്കറിയ, ഡിസിസി സെക്രട്ടറിമാരായ അബു മൊയ്തീന്‍, എം.എസ്. എല്‍ദോസ്, ജേക്കബ് ഗ്രൂപ്പ് നേതാക്കളായ ഇ.എം. മൈക്കിള്‍, മാത്യു ജോസഫ്, ആര്‍എസ്പി നേതാവ് എ.സി. രാജശേഖരന്‍, വിവിധ തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍, യു.ഡി.എഫ് നേതാക്കള്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

You May Also Like

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന വീടിനു മുകളിലേക്കു തെങ്ങ് മറിച്ചിട്ടു. കമ്പിലൈൻ ഭാഗത്ത് കൊല്ലപ്പള്ളിയിൽ ജാനകി അയ്യപ്പന്റെ വീടിന്റെ മേൽക്കൂരയാണ്  തിങ്കളാഴ്ച  രാത്രി കാട്ടാന തെങ്ങ് തള്ളിയിട്ട് നശിപ്പിച്ചത്. വീട്ടിൽ ജാനകി ഒറ്റയ്ക്കായിരുന്നു....

CHUTTUVATTOM

  കോതമംഗലം :കോതമംഗലം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ്‌സ് ലഭിച്ചു. ദേശീയതലത്തിൽ നടന്ന പരിശോധനയിൽ 91.02 ശതമാനം പോയിന്റുകൾ നേടിയാണ്‌ അംഗീകാരം നേടിയത്. ഇതോടെ...

CHUTTUVATTOM

കൊച്ചി: സിഎംആര്‍എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയന് അനുകൂല നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. കെ എം ഷാജഹാന്‍ വിശ്വാസ്യത ഇല്ലാത്ത ഹര്‍ജിക്കാരന്‍. ഇഡി കണ്ടെത്തലുകള്‍ അപര്യാപ്തമായതിനാലാണ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍...

CHUTTUVATTOM

കോതമംഗലം:ബാലസംഘം കോതമംഗലം ഏരിയ സമ്മേളനം നടത്തി. കോട്ടപ്പടി കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗം ആര്‍ രാഹുല്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി നിരഞ്ജന മേച്ചേരി, സിപിഐ എം...

CHUTTUVATTOM

. കോതമംഗലം: കേരളപ്പിറവിയുടെ 70-ാം വാർഷികം നവംബർ ഒന്നിന് കോതമംഗലം നിയോജകമണ്ഡലത്തിൽ വിപുലമായ പരിപാടികളോടെ ആചരിക്കാൻ തീരുമാനം. എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക പ്രവർത്തകരുടെയും വിവിധ കലാ-സാംസ്കാരിക സംഘടനാ പ്രതിനിധികളുടെയും...

CHUTTUVATTOM

കോതമംഗലം: ഫയർ ആൻഡ് റസ്ക്യൂ സർവീസ് കോതമംഗലം നിലയത്തിലെ സിവിൽ ഡിഫൻസ് വോളണ്ടിയർമാർക്ക് അനുവദിച്ച യൂണിഫോം ഷിബു തെക്കുംപുറം എംഎൽഎ വിതരണം ചെയ്തു. കോതമംഗലം അഗ്നി രക്ഷാ നിലയത്തൽ നടന്ന ചടങ്ങിൽ സ്റ്റേഷൻ...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെയും സാമൂഹിക ആരോഗ്യകേന്ദ്രം പല്ലാരിമംഗലത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വിനോദ് നരനാട്ട് നടത്തുന്ന വ്യക്തി ശുചിത്വം, ലഹരിക്കെതിരെ ബോധവല്‍ക്കരണം, മാലിന്യ സംസ്‌കരണം എന്നീ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പൊതുജനാരോഗ്യ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു....

CHUTTUVATTOM

കോതമംഗലം: ജനാധിപത്യം സംരക്ഷിക്കുന്നതിനായി ഇന്ത്യയില്‍ ഒട്ടാകെ പ്രത്യേകിച്ചും ഡല്‍ഹി കേന്ദ്രീകരിച്ച് നടക്കുന്ന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കോതമംഗലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെല്ലിമറ്റം ടൗണില്‍...

CHUTTUVATTOM

തിരുവനന്തപുരം: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിരുന്ന എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിലെ മുഴുവന്‍ ജനവാസ മേഖലകളെയും ആദിവാസി ഊരുകളെയും ഒഴിവാക്കിയുള്ള പുതിയ നിര്‍ദ്ദേശവും, മാപ്പും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചു....

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ക്ലബ്ബ് 44-ന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓഫ് റോഡ് മത്സരം കാണികള്‍ക്ക് ആവേശക്കാഴ്ചയായി. തങ്കളംകോഴിപ്പിള്ളി ന്യൂ ബൈപ്പാസിനോട് ചേര്‍ന്ന് പാറത്തോട്ടുകാവിന് സമീപം ഒരുക്കിയ ട്രാക്കിലായിരുന്നു മത്സരം. കുണ്ടും കുഴിയും ചെളിയും നിറഞ്ഞ...

CHUTTUVATTOM

. കോതമംഗലം: കത്തോലിക്കാ കോൺഗ്രസിന്റെ ആദ്യകാല പ്രസിഡന്റും നിയമസഭ സാമാജികനുമായിരുന്ന ഇലഞ്ഞിക്കൽ തരിയത് കുഞ്ഞിത്തൊമ്മൻ അനുസ്മരണം കോതമംഗലത്ത് നടത്തി. കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ പ്രസിഡന്റ്‌ പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ കല്ലറയിൽ പുഷ്പചക്രം അർപ്പിച്ചു....

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടിയിലെ റബ്ബര്‍ കമ്പനിയില്‍ അതിഥി തൊഴിലാളിയെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അസം സിബ്‌സാഗര്‍ സപേഖാത്തി സോണാലിപൂര്‍ ഫോറസ്റ്റ് മേഖലയില്‍ ഹേമ ഗൊഗൊയയുടെ മകന്‍ പരിഖിത്ത് ഗൊഗൊയ് (27) ആണ് മരിച്ചത്....

error: Content is protected !!