കോതമംഗലം: നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടി നാടിന് അഭിമാനമായി മാറിയ പല്ലാരിമംഗലം മണിക്കിണര്‍ സ്വദേശിനി അല്‍ഫിയ ജലീലിനെ ആദരിച്ചു. 603മാര്‍ക്ക് നേടി കേരള റാങ്കില്‍ 591-ാംസ്ഥാനവും ഓള് ഇന്ത്യ ലെവലില്‍ 9092-ാം സ്ഥാനവുമാണ് അല്‍ഫിയ കരസ്ഥമാക്കിയത്. മുന്‍ എംഎല്‍എ ആന്റണി ജോണ്‍ വീട്ടിലെത്തി അല്‍ഫിയ ജലീലിന് ഉപഹാരം കൈമാറി.
പല്ലാരിമംഗലം മണിക്കിണര്‍ സ്വദേശി കൊച്ചുകുടിയില്‍ കെ.എം ജലീലിന്റെയും, സലികത് ജലീലിന്റെയും മകളാണ് അല്‍ഫിയ.ചടങ്ങില്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറി എം.എം ബക്കര്‍, ബ്രാഞ്ച് സെക്രട്ടറി അബ്ദുല്‍ ജബാര്‍ എം.എ, കെ.എന്‍ ഷഫീക്, കെ.എം മൈതീന്‍, പി.എം സിദ്ധീഖ്, സലാം വി.എം തുടങ്ങിയവര്‍ പ്രസംഗിച്ചു.


















































