കോതമംഗലം: കോഴിപ്പിള്ളി ആരാധനാ റെസിഡന്റ്‌സ് അസോസിയേഷന്റെ ആിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് സംഗീത പ്രതീഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ബാബു മാലിയില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ എന്‍. വി ബിനോയ് മുഖ്യപ്രഭാഷണം നടത്തി.
സെക്രട്ടറി ഷിബു പതിക്കാട്ടില്‍, ട്രഷറര്‍ ജോബി കുന്നപ്പിള്ളില്‍,വൈസ് പ്രസിഡണ്ട് ഷാജു കല്യാടിക്കല്‍, ജോയിന്റ് സെക്രട്ടറി ഷാജു കൂത്തുമറ്റം, സേവി മങ്ങാട്ട് കട്ടയില്‍,സേവി മങ്ങാട്ടുകട്ടയില്‍ എന്നിവര്‍ പ്രസംഗിച്ചു.കോഴിപ്പിള്ളി ആരാധനാ നഗര്‍ പ്രദേശത്തെ 65 ഓളം കുടുംബങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. വിവാഹ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന തൂമള്ളില്‍ ആന്റണി -മോളി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.


















































