കോതമംഗലം: ഫാസിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഓണഘോഷ പരിപാടികളുടെ ഉദ്ഘാടനവും സിനിമ ആർട്ടിസ്റ്റ് മിയാ ജോർജ് നിർവഹിച്ചു.
ഫാസ് നടപ്പാക്കുന്ന വിവിധ പ്രൊജക്റ്റുകളുടെ ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു.പ്രസിഡന്റ് ബേസിൽ എബ്രഹാം അധ്യക്ഷത വഹിച്ചു.
ജെല്ലി ഷിബു,ഡോ. ജെയിൻ മാത്യു, സാബു മാത്യു,സന്തോഷ് പി കുര്യാക്കോസ്,
ഷിബു കുര്യാക്കോസ്, പ്രൊഫ. സോളി ജോർജ്, സുനിൽ പാലക്കാടൻ, ബിനു ഇറമ്പത്ത്,സജി മത്തായി എന്നിവർ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി നിനു സജി(പ്രസിഡന്റ്), ബിനു ജോർജ്, ഷാജി കെ മാത്യു (വൈസ് പ്രസിഡന്റുമാർ) സുനിൽ പാലക്കാടൻ (സെക്രട്ടറി) ജെൻസി പൗലോസ്കുട്ടി(ട്രഷറർ) എന്നിവർ ചുമതലയേറ്റു. ഓണത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.



















































