Connect with us

Hi, what are you looking for?

CHUTTUVATTOM

വ്യാജമദ്യനിര്‍മ്മാണവും വില്പനയും തടയാൻ  റെയിഡുകള്‍ ശക്തിപ്പെടുത്തണം: കെസിബിസി മദ്യ-ലഹരി വിരുദ്ധസമിതി

കോതമംഗലം: ഓണാഘോഷക്കാലത്ത് വ്യാജമദ്യനിര്‍മ്മാണവും വില്പനയും പൂര്‍ണ്ണമായും തടയുന്നതിന് വനമേഖലയടക്കം ഫോറസ്റ്റ്, പോലീസ്, എക്സൈസ് വകുപ്പുകള്‍ ത്രിതലപഞ്ചായത്തുകളുടേയും മുനിസിപ്പാലിറ്റികളുടെയും സഹകരണത്തോടെ സംയുക്ത റെയിഡുകള്‍ നടത്തണമെന്നും വാഹനപരിശോധന കര്‍ശനമാക്കണമെന്നും കെസിബിസി മദ്യ-ലഹരി വിരുദ്ധസമിതി കോതമംഗലം രൂപത നേതൃത്വയോഗം ഗവണ്‍മെന്‍റിനോട് ആവശ്യപ്പെട്ടു.  തൂഫാന്‍, തണ്ടര്‍ പദ്ധതികള്‍ സംയോജിപ്പിച്ച്  ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് കെസിബിസി മദ്യവിരുദ്ധ സമിതി എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു.
രൂപത ഡയറക്ടര്‍ ഫാ. ജെയിംസ് ഐക്കരമറ്റം ഉദ്ഘാടനം ചെയ്തു.  രൂപത പ്രസിഡന്‍റ് ജെയിംസ് കോറമ്പേല്‍ അദ്ധ്യക്ഷത വഹിച്ചു.  രൂപത ജനറല്‍ സെക്രട്ടറി ജോണി കണ്ണാടന്‍, ജോയ്സ് മുക്കുടം, സെബാസ്റ്റ്യന്‍ കൊച്ചടിവാരം, ജോയി പടയാട്ടില്‍, ബിജു വെട്ടിക്കുഴ, ജിജു വറുഗീസ്, ജോമോന്‍ ജേക്കബ്, ജോസ് കൈതമന, പോള്‍ കൊങ്ങാടന്‍, പി.എ. ഇമ്മാനുവേല്‍, ജോജോ അബ്രാഹം, കെ.വി. ഏണസ്റ്റ്, സിജോ കൊട്ടാരത്തില്‍, ജോമോന്‍ പാറയ്ക്കല്‍, മാര്‍ട്ടിന്‍ കീഴേമാടന്‍, കെ.എം. ജോയി എന്നിവര്‍ പ്രസംഗിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: ഫാസിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഓണഘോഷ പരിപാടികളുടെ ഉദ്ഘാടനവും സിനിമ ആർട്ടിസ്റ്റ് മിയാ ജോർജ് നിർവഹിച്ചു. ഫാസ് നടപ്പാക്കുന്ന വിവിധ പ്രൊജക്റ്റുകളുടെ ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു.പ്രസിഡന്റ്‌ ബേസിൽ എബ്രഹാം...

CHUTTUVATTOM

കോതമംഗലം: അങ്കമാലി കിടങ്ങൂര്‍ ഓക്‌സീലിയം സ്‌കൂളില്‍ നടന്ന സിഐഎസ്‌സിഇ സോണ്‍-സി കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കോതമംഗലം ക്രിസ്തുജ്യോതി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ 10 സ്വര്‍ണ്ണം,5 വെള്ളി,1 വെങ്കലം എന്നിങ്ങനെ 16 മെഡലുകളള്‍ നേടി. സ്വര്‍ണ്ണ മെഡല്‍...

CHUTTUVATTOM

കോതമംഗലം: ഭൂതത്താന്‍കെട്ടിന്റെ പ്രകൃതിഭംഗിയുടെ ദൂരകാഴ്ച ആസ്വദിക്കാന്‍ വാച്ച് ടവര്‍ തുറന്നു.പത്തുവര്‍ഷമായി അടഞ്ഞുകിടന്നിരുന്ന ഭൂതത്താന്‍കെട്ടിലെ വാച്ച് ടവര്‍ സഞ്ചാരികള്‍ക്കായി തുറന്ന് ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ഭൂതത്താന്‍കെട്ടിന്റെ വിനോദസഞ്ചാര സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനും...

CHUTTUVATTOM

കോതമംഗലം: സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഗോത്രവര്‍ഗ ഉന്നതിയിലേക്ക് സഞ്ചരിക്കുന്ന റേഷന്‍ കടയെത്തിക്കുന്ന പദ്ധതിക്ക് എറണാകുളം ജില്ലയില്‍ തുടക്കമായി. സര്‍ക്കാരിന്റെ...

CHUTTUVATTOM

കോതമംഗലം: കോട്ടയം മാളികപ്പിടിക മുത്തൂറ്റ് മഠം പരേതനായ കെ. ശങ്കരൻ നമ്പൂതിരിയുടെ ഭാര്യ സരസ്വതി അന്തർജനം (78) കോതമംഗലം തൃക്കാരിയൂരിലുള്ള മകൾ താരയുടെ വസതിയിൽ നിര്യാതയായി. സംസ്കാരം നടത്തി. പരേത ഹരിപ്പാട് മുട്ടക്കുളത്ത്...

CHUTTUVATTOM

കോതമംഗലം: ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ കോതമംഗലത്ത് നടത്തുന്ന പൊളിഓണം 2026 ന്റെ ഭാഗമായി ഭൂതത്താൻകെട്ടിൽ നടന്ന ജെൻസി റേസ് ഓഫ് റോഡ് -മഡ് റേസ് പ്രേമികൾക്കും , കാണികൾക്കും ആവേശമായി. വിവിധ...

CHUTTUVATTOM

കോതമംഗലം: നാഷണൽ എക്സ് സർവ്വീസ്മെൻ കോ – ഓർഡിനേഷൻ കമ്മിറ്റി കോതമംഗലം യൂണിറ്റ്ഓണാഘോഷവും, വാർഷിക കുടുംബ സംഗമവും നടത്തി. ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു.എറണാകുളം ജില്ല സൈനിക് വെൽഫെയർ ഓഫീസർ സി.ഒ...

CHUTTUVATTOM

കോതമംഗലം:പോത്താനിക്കാട് പെട്രോള്‍ പമ്പിന് സമീപം വാഹനത്തിന് തീപിടിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം. പെട്രോള്‍ പമ്പിന് സമീപം സ്‌കോര്‍പ്പിയോ വാഹനത്തിനാണ് തീപിടിച്ചത്. കോതമംഗലം ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണക്കുകയായിരുന്നു.

CHUTTUVATTOM

കോതമംഗലം: മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹനായ എഎസ്‌ഐ എം.ബി സുബൈറിന് ജന്മ നാടിന്റെ ആദരം. കുറ്റിലഞ്ഞി സാംസ്‌കാരികവേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുന്‍ എംഎല്‍എ ആന്റണി ജോണ്‍ ആദരവ് നല്‍കി. സഹീര്‍ കോട്ടപറമ്പില്‍...

CHUTTUVATTOM

കോതമംഗലം: പൂക്കളമൊരുക്കിയും വർണാഭമായ സാംസ്കാരിക ഘോഷയാത്രയുമായി പൊളിഓണം 2026 ന് കോതമംഗലത്ത് തുടക്കമായി. ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: 10% വില കൂട്ടി കൃഷിക്കാരിൽ നിന്നും സംഭരിച്ച ഉത്പന്നങ്ങൾ 20% വിലക്കുറവിൽ ജനങ്ങൾക്ക് നൽകുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് റീന ജോഷി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനോയ് സി....

CHUTTUVATTOM

കോതമംഗലം : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (കെഎസ്എസ്പിഎ) കീരംപാറ മണ്ഡലം വാര്‍ഷികം നടത്തി. കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് റീന ജോഷി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിഎ കീരംപാറ മണ്ഡലം പ്രസിഡന്റ്...

error: Content is protected !!