Connect with us

Hi, what are you looking for?

CHUTTUVATTOM

ഭൂതത്താന്‍കെട്ടിന്റെ ദൂരകാഴ്ച ആസ്വദിക്കാന്‍ വാച്ച് ടവര്‍ തുറന്നു

കോതമംഗലം: ഭൂതത്താന്‍കെട്ടിന്റെ പ്രകൃതിഭംഗിയുടെ ദൂരകാഴ്ച ആസ്വദിക്കാന്‍ വാച്ച് ടവര്‍ തുറന്നു.പത്തുവര്‍ഷമായി അടഞ്ഞുകിടന്നിരുന്ന ഭൂതത്താന്‍കെട്ടിലെ വാച്ച് ടവര്‍ സഞ്ചാരികള്‍ക്കായി തുറന്ന് ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ഭൂതത്താന്‍കെട്ടിന്റെ വിനോദസഞ്ചാര സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനും സഞ്ചാരികള്‍ക്ക് മികച്ച അനുഭവം ഒരുക്കുന്നതിന്റെയും ഭാഗമായാണ് വര്‍ഷങ്ങളായി അടഞ്ഞുകിടന്നിരുന്ന വാച്ച് ടവര്‍ വീണ്ടും തുറന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2014ലാണ് വാച്ച് ടവര്‍ നിര്‍മിച്ചത്.
പ്രകൃതിഭംഗി ആസ്വദിക്കുന്നതിനൊപ്പം സെല്‍ഫി ഉള്‍പ്പെടെ നല്ല ചിത്രങ്ങള്‍ പകര്‍ത്തുന്നതിനായി പിവിഐപി ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ പ്രത്യേക സെല്‍ഫി പോയിന്റും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. വാച്ച് ടവറിനോടനുബന്ധിച്ച് ഒരുക്കിയ പുതിയ സൗകര്യങ്ങള്‍ ഭൂതത്താന്‍കെട്ടിന്റെ വിനോദസഞ്ചാര ആകര്‍ഷണം വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.

ഐടിപിഎംസിയുടെ നേതൃത്വത്തില്‍ നവീകരിക്കുന്ന ഭൂതത്താന്‍കെട്ടിലെ ഏറുമാടവും ഹോംസ്റ്റേയും ഉടന്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും. താമസസൗകര്യങ്ങള്‍ കൂടി മെച്ചപ്പെടുന്നതോടെ ഭൂതത്താന്‍കെട്ടിലെത്തുന്നവര്‍ക്ക് കൂടുതല്‍ സമയം ഇവിടെ ചെലവഴിക്കാനും. പ്രകൃതിയോട് ചേര്‍ന്നുള്ള വിനോദസഞ്ചാര അനുഭവം ആസ്വദിക്കാനും സാധിക്കും. പുതിയ പദ്ധതികള്‍ പ്രാദേശിക ടൂറിസ വികസനത്തിന് കൂടുതല്‍ ഉണര്‍വേകുമെന്നാണ് വിലയിരുത്തല്‍. ചടങ്ങില്‍ കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ്, റോയ് ഓടക്കല്‍, ജെയിംസ് കോറമ്പേല്‍, പിവിഐപി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി.എന്‍ രഞ്ജിത, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.ജി. ജോര്‍ഡി , മറ്റു പിവിഐപി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ലാവണ്യം 2026 ഓണാഘോഷ പരിപാടികള്‍ക്ക് ചൊവ്വാഴ്ച തുടക്കം.

സംസ്ഥാന വിനോദസഞ്ചാര വകുപ്പും, എറണാകുളം ജില്ലാ ഭരണകൂടവും, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ലാവണ്യം 2026 ഓണാഘോഷ പരിപാടികള്‍ക്ക് ചൊവ്വാഴ്ച തുടക്കമാകും. കുട്ടമ്പുഴ പന്തപ്ര ഉന്നതിയില്‍ രാവിലെ 11.30ന് നടക്കുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഓണത്തിന്റെ പാരമ്പര്യവും ഗ്രാമീണ ജീവിതത്തിന്റെ തനിമയും പ്രകൃതിയുടെ സൗന്ദര്യവും സമന്വയിപ്പിച്ച് വിനോദസഞ്ചാര മേഖലയെ കൂടുതല്‍ സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലാവണ്യം 2026 സംഘടിപ്പിക്കുന്നത്. പന്തപ്രയിലെ ഗോത്രവര്‍ഗ മേഖലയുടെ പ്രകൃതിഭംഗിയും തനത് സംസ്‌കാരവും സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുന്നതിനും പരിപാടി വഴിയൊരുക്കും.

 

You May Also Like

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന വീടിനു മുകളിലേക്കു തെങ്ങ് മറിച്ചിട്ടു. കമ്പിലൈൻ ഭാഗത്ത് കൊല്ലപ്പള്ളിയിൽ ജാനകി അയ്യപ്പന്റെ വീടിന്റെ മേൽക്കൂരയാണ്  തിങ്കളാഴ്ച  രാത്രി കാട്ടാന തെങ്ങ് തള്ളിയിട്ട് നശിപ്പിച്ചത്. വീട്ടിൽ ജാനകി ഒറ്റയ്ക്കായിരുന്നു....

CHUTTUVATTOM

  കോതമംഗലം :കോതമംഗലം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ്‌സ് ലഭിച്ചു. ദേശീയതലത്തിൽ നടന്ന പരിശോധനയിൽ 91.02 ശതമാനം പോയിന്റുകൾ നേടിയാണ്‌ അംഗീകാരം നേടിയത്. ഇതോടെ...

CHUTTUVATTOM

കൊച്ചി: സിഎംആര്‍എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയന് അനുകൂല നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. കെ എം ഷാജഹാന്‍ വിശ്വാസ്യത ഇല്ലാത്ത ഹര്‍ജിക്കാരന്‍. ഇഡി കണ്ടെത്തലുകള്‍ അപര്യാപ്തമായതിനാലാണ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍...

CHUTTUVATTOM

കോതമംഗലം:ബാലസംഘം കോതമംഗലം ഏരിയ സമ്മേളനം നടത്തി. കോട്ടപ്പടി കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗം ആര്‍ രാഹുല്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി നിരഞ്ജന മേച്ചേരി, സിപിഐ എം...

CHUTTUVATTOM

. കോതമംഗലം: കേരളപ്പിറവിയുടെ 70-ാം വാർഷികം നവംബർ ഒന്നിന് കോതമംഗലം നിയോജകമണ്ഡലത്തിൽ വിപുലമായ പരിപാടികളോടെ ആചരിക്കാൻ തീരുമാനം. എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക പ്രവർത്തകരുടെയും വിവിധ കലാ-സാംസ്കാരിക സംഘടനാ പ്രതിനിധികളുടെയും...

CHUTTUVATTOM

കോതമംഗലം: ഫയർ ആൻഡ് റസ്ക്യൂ സർവീസ് കോതമംഗലം നിലയത്തിലെ സിവിൽ ഡിഫൻസ് വോളണ്ടിയർമാർക്ക് അനുവദിച്ച യൂണിഫോം ഷിബു തെക്കുംപുറം എംഎൽഎ വിതരണം ചെയ്തു. കോതമംഗലം അഗ്നി രക്ഷാ നിലയത്തൽ നടന്ന ചടങ്ങിൽ സ്റ്റേഷൻ...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെയും സാമൂഹിക ആരോഗ്യകേന്ദ്രം പല്ലാരിമംഗലത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വിനോദ് നരനാട്ട് നടത്തുന്ന വ്യക്തി ശുചിത്വം, ലഹരിക്കെതിരെ ബോധവല്‍ക്കരണം, മാലിന്യ സംസ്‌കരണം എന്നീ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പൊതുജനാരോഗ്യ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു....

CHUTTUVATTOM

കോതമംഗലം: ജനാധിപത്യം സംരക്ഷിക്കുന്നതിനായി ഇന്ത്യയില്‍ ഒട്ടാകെ പ്രത്യേകിച്ചും ഡല്‍ഹി കേന്ദ്രീകരിച്ച് നടക്കുന്ന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കോതമംഗലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെല്ലിമറ്റം ടൗണില്‍...

CHUTTUVATTOM

തിരുവനന്തപുരം: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിരുന്ന എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിലെ മുഴുവന്‍ ജനവാസ മേഖലകളെയും ആദിവാസി ഊരുകളെയും ഒഴിവാക്കിയുള്ള പുതിയ നിര്‍ദ്ദേശവും, മാപ്പും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചു....

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ക്ലബ്ബ് 44-ന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓഫ് റോഡ് മത്സരം കാണികള്‍ക്ക് ആവേശക്കാഴ്ചയായി. തങ്കളംകോഴിപ്പിള്ളി ന്യൂ ബൈപ്പാസിനോട് ചേര്‍ന്ന് പാറത്തോട്ടുകാവിന് സമീപം ഒരുക്കിയ ട്രാക്കിലായിരുന്നു മത്സരം. കുണ്ടും കുഴിയും ചെളിയും നിറഞ്ഞ...

CHUTTUVATTOM

. കോതമംഗലം: കത്തോലിക്കാ കോൺഗ്രസിന്റെ ആദ്യകാല പ്രസിഡന്റും നിയമസഭ സാമാജികനുമായിരുന്ന ഇലഞ്ഞിക്കൽ തരിയത് കുഞ്ഞിത്തൊമ്മൻ അനുസ്മരണം കോതമംഗലത്ത് നടത്തി. കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ പ്രസിഡന്റ്‌ പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ കല്ലറയിൽ പുഷ്പചക്രം അർപ്പിച്ചു....

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടിയിലെ റബ്ബര്‍ കമ്പനിയില്‍ അതിഥി തൊഴിലാളിയെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അസം സിബ്‌സാഗര്‍ സപേഖാത്തി സോണാലിപൂര്‍ ഫോറസ്റ്റ് മേഖലയില്‍ ഹേമ ഗൊഗൊയയുടെ മകന്‍ പരിഖിത്ത് ഗൊഗൊയ് (27) ആണ് മരിച്ചത്....

error: Content is protected !!