Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലത്ത് പൊളിഓണം: ഭൂതത്താൻകെട്ടിൽ ആവേശമായി ജെൻസി മഡ് റേസ്

കോതമംഗലം: ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ കോതമംഗലത്ത് നടത്തുന്ന പൊളിഓണം 2026 ന്റെ ഭാഗമായി ഭൂതത്താൻകെട്ടിൽ നടന്ന ജെൻസി റേസ് ഓഫ് റോഡ് -മഡ് റേസ് പ്രേമികൾക്കും , കാണികൾക്കും ആവേശമായി. വിവിധ വിഭാഗങ്ങളിലായി നൂറോളം വാഹനങ്ങളാണ് മത്സരത്തിൽ മാറ്റുരച്ചത്. വി12 റേസ് സൊല്യൂഷൻസ് ആണ് മത്സരം സംഘടിപ്പിച്ചത്.

വി12 കിങ് ഓഫ് ഡേർട്ട്, വി12 എസ്‌യുവി ട്രെയിൽസ് എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. ഡീസൽ മോഡിഫൈഡ്, പെട്രോൾ മോഡിഫൈഡ്, ഓപ്പൺ കാറ്റഗറി, എക്സ്പർട്ട് ക്ലാസ്, ലേഡീസ് ഓപ്പൺ എന്നിവയായിരുന്നു കിങ് ഓഫ് ഡേർട്ട് വിഭാഗത്തിലെ മത്സരങ്ങൾ. എസ്‌യുവി ട്രെയിൽസ് വിഭാഗത്തിൽ ജിംനി സ്റ്റോക്ക്, ജിംനി മോഡിഫൈഡ്, താർ സ്റ്റോക്ക്, താർ മോഡിഫൈഡ്, 2600 സിസി വരെയുള്ള വാഹനങ്ങൾ, 2600 സിസിക്ക് മുകളിലുള്ള വാഹനങ്ങൾ, പജീറോ ഓപ്പൺ, വി12 ഓപ്പൺ എന്നീ വിഭാഗങ്ങളിലും മത്സരങ്ങൾ നടന്നു. വനിതകൾക്കായി പ്രത്യേക വിഭാഗവും ഒരുക്കിയിരുന്നു.ജെൻസി റേസ് മഡ് റേസിന് ഷിബു തെക്കുംപുറം എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.

ചെളിയും കയറ്റിറക്കങ്ങളും ഉൾപ്പെടെയുള്ള ദുർഘട പാതകളിലൂടെ വാഹനങ്ങളുടെ കരുത്തും ഡ്രൈവിങ് മികവും പരീക്ഷിച്ച മത്സരം കാണികൾക്ക് ഹരം പകർന്നു. വാഹനങ്ങളുടെ ചെളിത്തെറിപ്പിച്ചുള്ള ചീറിപ്പാച്ചിൽ മത്സരവേദിയെ ആവേശത്തിലാക്കി.

 

ഭൂതത്താൻകെട്ടിൽ വാച്ച് ടവർ തിങ്കളാഴ്ച തുറക്കും.

തിങ്കളാഴ്ച രാവിലെ 11ന് ഭൂതത്താൻകെട്ടിലെ വാച്ച് ടവർ സഞ്ചാരികൾക്കായി തുറക്കും. ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിക്കും. ഭൂതത്താൻകെട്ടിന്റെ പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് വാച്ച് ടവർ തുറന്നുകൊടുക്കുന്നത്. സാങ്കേതിക കാരണങ്ങളാൽ വർഷങ്ങളായി വാച്ച്ടവർ അടച്ചിട്ടിരിക്കുകയായിരുന്നു.

ഉച്ചയ്ക്ക് 12ന് വടാട്ടുപാറയിൽ സഞ്ചരിക്കുന്ന റേഷൻ കടയുടെ ഉദ്ഘാടനം ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിർവഹിക്കും. പ്രദേശത്തെ ജനങ്ങൾക്ക് റേഷൻ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമായി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സഞ്ചരിക്കുന്ന റേഷൻ കട ഒരുക്കിയിരിക്കുന്നത്.

 

 

You May Also Like

CHUTTUVATTOM

കോതമംഗലം: കോട്ടയം മാളികപ്പിടിക മുത്തൂറ്റ് മഠം പരേതനായ കെ. ശങ്കരൻ നമ്പൂതിരിയുടെ ഭാര്യ സരസ്വതി അന്തർജനം (78) കോതമംഗലം തൃക്കാരിയൂരിലുള്ള മകൾ താരയുടെ വസതിയിൽ നിര്യാതയായി. സംസ്കാരം നടത്തി. പരേത ഹരിപ്പാട് മുട്ടക്കുളത്ത്...

CHUTTUVATTOM

കോതമംഗലം: നാഷണൽ എക്സ് സർവ്വീസ്മെൻ കോ – ഓർഡിനേഷൻ കമ്മിറ്റി കോതമംഗലം യൂണിറ്റ്ഓണാഘോഷവും, വാർഷിക കുടുംബ സംഗമവും നടത്തി. ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു.എറണാകുളം ജില്ല സൈനിക് വെൽഫെയർ ഓഫീസർ സി.ഒ...

CHUTTUVATTOM

കോതമംഗലം:പോത്താനിക്കാട് പെട്രോള്‍ പമ്പിന് സമീപം വാഹനത്തിന് തീപിടിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം. പെട്രോള്‍ പമ്പിന് സമീപം സ്‌കോര്‍പ്പിയോ വാഹനത്തിനാണ് തീപിടിച്ചത്. കോതമംഗലം ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണക്കുകയായിരുന്നു.

CHUTTUVATTOM

കോതമംഗലം: മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹനായ എഎസ്‌ഐ എം.ബി സുബൈറിന് ജന്മ നാടിന്റെ ആദരം. കുറ്റിലഞ്ഞി സാംസ്‌കാരികവേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുന്‍ എംഎല്‍എ ആന്റണി ജോണ്‍ ആദരവ് നല്‍കി. സഹീര്‍ കോട്ടപറമ്പില്‍...

CHUTTUVATTOM

കോതമംഗലം: പൂക്കളമൊരുക്കിയും വർണാഭമായ സാംസ്കാരിക ഘോഷയാത്രയുമായി പൊളിഓണം 2026 ന് കോതമംഗലത്ത് തുടക്കമായി. ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: 10% വില കൂട്ടി കൃഷിക്കാരിൽ നിന്നും സംഭരിച്ച ഉത്പന്നങ്ങൾ 20% വിലക്കുറവിൽ ജനങ്ങൾക്ക് നൽകുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് റീന ജോഷി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനോയ് സി....

CHUTTUVATTOM

കോതമംഗലം : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (കെഎസ്എസ്പിഎ) കീരംപാറ മണ്ഡലം വാര്‍ഷികം നടത്തി. കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് റീന ജോഷി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിഎ കീരംപാറ മണ്ഡലം പ്രസിഡന്റ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ബ്ലോക്കില്‍ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 10 പഞ്ചായത്തുകളിലും കോതമംഗലം നഗരസഭയിലും ഓണച്ചന്തകള്‍ ആരംഭിച്ചു. 25 വരെയാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക. വിപണി വിലയേക്കാള്‍ 30% കുറഞ്ഞ നിരക്കില്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കുകയും 10%...

CHUTTUVATTOM

മൂവാറ്റുപുഴ: പോത്താനിക്കാട് പഞ്ചായത്തും കൃഷി ഭവനും ചേര്‍ന്നൊരുക്കുന്ന ഓണ സമൃദ്ധി ഓണ ചന്തയുടെ ഉദ്ഘാടനം നടത്തി. മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ഓണക്കാലത്ത് പൊതു ജനങ്ങള്‍ക്ക് ന്യായമായ വിലയില്‍ പച്ചക്കറികളും കാര്‍ഷിക...

CHUTTUVATTOM

കോതമംഗലം:ആഘോഷങ്ങള്‍ അതിരുകളില്ലാത്ത സ്‌നേഹവും കാരുണ്യവുമാകണമെന്ന് സ്വന്തം പ്രവര്‍ത്തിയിലൂടെ തെളിയിച്ചിരിക്കുകയാണ് ഇളങ്ങവം ഗവ. എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും. വിദ്യാലയ മുറ്റത്തെ പതിവ് ആഘോഷങ്ങള്‍ക്ക് പകരം, കാരക്കുന്നം പ്രൊവിഡന്‍സ് ഹോമിലെ ഭിന്നശേഷിക്കാരായ അന്തേവാസികള്‍ക്കൊപ്പം സ്‌നേഹം...

ACCIDENT

ഊന്നുകല്‍: വീടിന് മുന്നിലെ ഇറക്കത്തില്‍ പുതിയ ജീപ്പ് കഴുകുന്നതിനിടയില്‍ വാഹനം താഴേക്ക് നീങ്ങി ദേഹത്ത് കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം. കോതമംഗലം ഊന്നുകല്‍ കാരിമറ്റം അരുണ്‍ ഹരിപ്രസാദ് (52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ്...

CHUTTUVATTOM

കോതമംഗലം: എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന പൊളിഓണം 2026 ഓണാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. ഒരാഴ്ച നീളുന്ന ആഘോഷപരിപാടികളിൽ കലാ-സാംസ്കാരിക പരിപാടികൾ, വിവിധ മത്സരങ്ങൾ,...

error: Content is protected !!