കോതമംഗലം: നാഷണൽ എക്സ് സർവ്വീസ്മെൻ കോ – ഓർഡിനേഷൻ കമ്മിറ്റി കോതമംഗലം യൂണിറ്റ്ഓണാഘോഷവും, വാർഷിക കുടുംബ സംഗമവും നടത്തി. ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു.എറണാകുളം ജില്ല സൈനിക് വെൽഫെയർ ഓഫീസർ സി.ഒ ബിജു 80 വയസ്സ് പൂർത്തീകരിച്ച മുതിർന്ന ജവാന്മാരെ ആദരിച്ചു.
യൂണിറ്റ് പ്രസിഡൻ്റ് പി.എം നസീർ അദ്ധ്യക്ഷത വഹിച്ചു.ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.യൂണിറ്റ് രക്ഷാധികാരി എ.റ്റി ജോർജ്, ജവാൻ സൊസൈറ്റി പ്രസിഡൻ്റ് സരിതാസ് നാരായണൻ നായർ, സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി ഇ.റ്റി ചന്ദ്രസേനൻ, വനിതാ ഫോറം പ്രസിഡൻ്റ് ശ്രീജ ദിവാകരൻ, യൂണിറ്റ് വൈസ് പ്രസിഡൻ്റ് ജോഷി പൊട്ടക്കൽ, ജവാൻ സൊസൈറ്റി സെക്രട്ടറി എം.എം മീരാൻ, യൂണിറ്റ് സെക്രട്ടറി പി.എം ജേക്കബ് എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും സമ്മാന ദാനവും , ഓണ സദ്യയും നടത്തി.



















































