കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം കീരംപാറ പഞ്ചായത്തില്‍ നല്കിയ ടിഷ്യുകള്‍ച്ചര്‍ വാഴ തൈ, ഹൈബ്രിഡ് പച്ചക്കറി വിത്ത് എന്നിവയുടെ വിതരണോദ്ഘാടനം നടത്തി.കൃഷി ഭവനില്‍ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയര്‍ പേഴ്സന്‍ റാണിക്കുട്ടി ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു.
പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍ പേഴ്സന്‍ പി.കെ മേരി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ എ.എം ഷാനവാസ്, പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയര്‍ പേഴ്സന്‍ ശ്രീജ ബിജു, പഞ്ചായത്ത് ജനപ്രധിനിധികള്‍, കൃഷി അസിസ്റ്റന്റ് പി.എ സൗമ്യ,കൃഷി അസിസ്റ്റന്റ് പി.റ്റി വിജയകുമാര്‍ കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.



















































