കോതമംഗലം: ബ്ലോക്ക് പഞ്ചായത്തില്‍ കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസ് റിസോഴ്സ് സെന്റര്‍ പൊതുയോഗവും, പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും, നിലവിലുള്ള ഭരണസമിതിയെ ആദരിക്കല്‍ ചടങ്ങും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ഉദ്ഘാടനം ചെയ്തു.
എംഇആര്‍സി ചെയര്‍പേഴ്‌സണ്‍ ഓമന രമേശ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജോയ് പി. ജോസഫ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റാണിക്കുട്ടി ജോര്‍ജ്, ബ്ലോക്ക് മെമ്പര്‍മാരായ ചിഞ്ചു പി എബ്രഹാം, സിജോ ജോണ്‍, വൃന്ദാ മനോജ്, പ്രിയങ്ക ടോമി, എംഇആര്‍സി സെക്രട്ടറി ഷെരീഫ,വൈസ് പ്രസിഡന്റ് വനജാമ്മാള്‍ എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്കിലെ 10 പഞ്ചായത്തുകളിലെയും എംഇആര്‍സി ചെയര്‍പേഴ്‌സണ്‍മാരും സിഡിഎസ് അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.



















































