കോതമംഗലം: കുറുപ്പംപടി സെന്റ് പീറ്റർ ആന്റ് പോൾസ് ഫൊറോന പള്ളിയിൽ ഇടവകയിലെ 60 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ സ്നേഹസംഗമം സംഘടിപ്പിച്ചു. കോതമംഗലം രൂപത വികാരി ജനറാൾ മോൺ. ഡോ. വിൻസെന്റ് നെടുങ്ങാട്ട് മുഖ്യാതിഥിയായി . ഇടവക വികാരി ഫാ. ജെയിംസ് കക്കുഴിയിൽ അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് വികാരി ഫാ. ജോസ് കുന്നപ്പിള്ളിൽ, കൈക്കാരന്മാരായ ജോർജ് പറക്കുന്നത്തുകുടി, ബേബി മണ്ഡപത്തിൽ, പാരിഷ് കൗൺസിൽ സെക്രട്ടറി ഷൈജു ഇഞ്ചയ്‌ക്കൽ എന്നിവർ പ്രസംഗിച്ചു. 378 പേർ സ്നേഹസംഗമത്തിൽ പങ്കെടുത്തു



















































