കോതമംഗലം: എം.എ എൻജിനീയറിംഗ് കോളേജ് വിദ്യാർഥി അരുണാചൽപ്രദേശ് സ്വദേശി മിച്ചി മർപുവിൻ്റെ ആത്മഹത്യ സംബന്ധിച്ചു രൂപീകരിച്ച ആഭ്യന്തര അന്വേഷണ കമ്മിഷൻ തെളിവെടുപ്പ് തുടങ്ങി. കോളജ് ഗവേണിങ് ബോഡി അംഗങ്ങളായ ഡോ. ജോർജ് ഐസക് ചെയർമാനും പ്രഫ. എസി എം. കൊറ്റാലിൽ, ഡോ. ബെന്നി അലക്സാണ്ടർ എന്നിവർ അംഗങ്ങളുമായാണു കമ്മിഷൻ.
വിദ്യാർഥികളിൽ നിന്നുള്ള തെളിവെടുപ്പാണ് ബുധനാഴ്ച തുടങ്ങിയത്. തുടർന്ന് ആരോപണ വിധേയരെയും കേൾക്കും.കണ്ടെത്തലുകൾ സംബന്ധിച്ചു വിശദ റിപ്പോർട്ട് ഒരാഴ്‌ചയ്ക്കകം മാനേജ്മെന്റിനു നൽകും. വ്യാഴാഴ്ച രാവിലെ 9.15നു കോളേജ് ഓഡിറ്റോറിയത്തിൽ അനുശോചനയോഗം നടത്തുമെന്ന് കോളേജ് അധിക്യ തർ അറിയിച്ചു.




















































