Connect with us

Hi, what are you looking for?

CHUTTUVATTOM

റോട്ടറി ക്ലബ് ഫ്രീഡം ക്വിസ് മത്സരം: മൂവാറ്റുപുഴ നിര്‍മ്മല ഹയര്‍ സെക്കന്‍ഡറി ഓവറോള്‍ ചാമ്പ്യന്‍

കോതമംഗലം: കോതമംഗലം റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ റോട്ടറി കരാട്ടെ ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തിയ നാലാമത് എഡിഷന്‍ ഫ്രീഡം ക്വിസ് മത്സരത്തില്‍ മത്സരത്തില്‍ മൂവാറ്റുപുഴ നിര്‍മ്മല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 70 പോയിന്റ് നേടി ഓവറോള്‍ ചാമ്പ്യന്‍മാരായി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മൂവാറ്റുപുഴ നിര്‍മ്മല,തൃക്കാരിയൂര്‍ ദേവസ്വം ബോര്‍ഡ്,പുതുപ്പാടി കനേഡിയന്‍ സെന്‍ട്രല്‍ സ്‌കൂള്‍ എന്നിങ്ങനെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഹയര്‍സെക്കണ്ടറി, വിഭാഗത്തില്‍ മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ്, കവളങ്ങാട് സെന്റ് ജോണ്‍സ്, കോതമംഗലം മാര്‍ ബേസില്‍ എന്നിങ്ങനെ ഒന്നും,രണ്ടും മൂന്നും സ്ഥാനങ്ങളുംനേടി ജേതാക്കളായി.

മത്സര ഉദ്ഘാടനവും വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണവും ജില്ലാ പോലീസ് മേധാവി കെ.എസ് സുദര്‍ശന്‍ നിര്‍വഹിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് ജെബിന്‍ എം. പുതുക്കയില്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.എം കുര്യാക്കോസ്,സോണി ഇടത്തല, ജോയി പോള്‍, കെ.ഐ ജേക്കബ്, പ്രൊഫ.ഡോ.ദീപക് എല്‍ദോ ബാബു,മേരി ജോര്‍ജ്, രൂപ മാത്യു, ഡോ.റ്റി.എം എബിന്‍, ചേതന്‍ റോയി,ഷാലു ജെബിന്‍, സാറ ചേതന്‍, അസ്സി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.കെ ഫൈസല്‍, സൈറ ജെബിന്‍, ബോബി പി. കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. മത്സരത്തില്‍
45 സ്‌കൂള്‍ ടീമുകള്‍ പങ്കെടുത്തു.

 

You May Also Like

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തില്‍ സെക്രട്ടറി, ഹെഡ് ക്ലാര്‍ക്ക്, ക്ലാര്‍ക്ക് മാരുടെ നിയമനം നടത്താത്തത് മൂലം ആവശ്യ സേവനങ്ങള്‍ക്ക് പൊതുജനങ്ങള്‍ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി പരാതി. ഒഴിവുകള്‍ നികത്തുന്നതിന് കോതമംഗലം എംഎല്‍എയും മറ്റ് ബന്ധപ്പെട്ട...

CHUTTUVATTOM

കോതമംഗലം: ആര്‍എസ്പി നിയോജക മണ്ഡലം കമ്മറ്റി ഷിബു തെക്കുംപുറം എംഎല്‍എക്ക് സ്വീകരണം നല്‍കി. ജില്ലാ സെക്രട്ടറി ജോര്‍ജ് സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. സ്വീകരണത്തിന് ഷിബു തെക്കുമ്പുറം എംഎല്‍എ നന്ദി പറഞ്ഞു. നിയോജക മണ്ഡലം...

CHUTTUVATTOM

കോതമംഗലം: തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം ജ്യോതി പ്രോവിന്‍സ് അംഗം സി. പോള്‍ മരിയ മുല്ലൂര്‍ എസ്.എച്ച് (82) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 10.30ന് മൈലക്കൊമ്പ് തിരുഹൃദയ മഠം സെമിത്തേരിയില്‍. പരേത രാജകുമാരി...

NEWS

ഗുരുവായൂര്‍: മലയാളി യുവതിയെ താലി ചാര്‍ത്തി സ്‌കോട്ട്‌ലന്‍ഡിലെ പാര്‍ലമെന്റ് അംഗം. പിറവം പാമ്പാക്കുട സ്വദേശിനി നിതിന്‍ ചന്ദിനേയാണ് (49) മുന്‍ യുകെ പാര്‍ലമെന്റംഗവും നിലവില്‍ സ്‌കോട്ട്‌ലന്‍ഡിലെ പാര്‍ലമെന്റംഗവുമായ മാര്‍ട്ടിന്‍ ഡേ (55) താലി...

CHUTTUVATTOM

കോതമംഗലം: തെളിവെടുപ്പ് പൂർത്തിയാക്കി കോതമംഗലം കോടതിയിൽ ഹാജരാക്കിയ അർജുൻ ആയങ്കിയെ തലശ്ശേരിക്ക് തിരികെ കൊണ്ടുപോയി. കോതമംഗലം, ഊന്നുകൽ എസ്.എച്ച്.ഒ മാരെ ഭീഷണിപ്പെടുത്തിയ കേസിൽ വെളളിയാഴ്ച കോതമംഗലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ആയങ്കിയെ...

CHUTTUVATTOM

കോതമംഗലം: അന്താരാഷ്ട്ര കായികവേദികളിൽ ഇന്ത്യയുടെ യശസ്സുയർത്തിയ കോതമംഗലം മാർ അത്തനേഷ്യസ് (എം.എ) കോളേജിന്റെ പൂർവ്വ വിദ്യാർത്ഥിയും ദേശീയ അത്‌ലറ്റുമായ മുഹമ്മദ് അജ്മലിന് രാജ്യം നൽകുന്ന പരമോന്നത കായിക ബഹുമതിയായ അർജുന അവാർഡ്. ​ഏഷ്യൻ...

NEWS

കോതമംഗലം: കുത്തുകുഴി അമ്പലപ്പറമ്പ് അത്തിപ്പിള്ളിൽ ഉണ്ണികൃഷ്ണൻ(69) നിര്യാതനായി. സംസ്കാരം ബുധനാഴ്ച  ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: അരുൺ, അശ്വിൻ. മരുമക്കൾ: ഐശ്വര്യ, ശരണ്യ.

CHUTTUVATTOM

കോതമംഗലം : രാമല്ലൂർ മൂത്തേടത്ത് പരേതനായ വർഗീസിൻ്റെ ഭാര്യ ഏലിക്കുട്ടി (റീത്ത – 64) നിര്യാതയായി. സംസ്കാരം നടത്തി. സഹോദരങ്ങൾ : ബേബി, ജോണി, കത്രീന, പരേതനായ പാപ്പച്ചൻ.

CHUTTUVATTOM

കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിംഗ്കോളജ് വിദ്യാർത്ഥി മിച്ചി മർപ്പു ആത്മഹത്യ ചെയ്തതിനു പിന്നാലെ വിദ്യാർത്ഥികള്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. വിദ്യാർത്ഥികളുടെ ആവശ്യം മാനേജ്മെന്റ് അംഗീകരിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.വിദ്യാർത്ഥികളുടെ 12 ആവശ്യങ്ങള്‍...

CHUTTUVATTOM

കോതമംഗലം: കോതമംഗലം എംഎല്‍എ ഓഫീസ് ഉദ്ഘാടനം വ്യാഴാഴ്ച നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. രാവിലെ 10ന് കോഴിപ്പിള്ളി- മലയിന്‍കീഴ് ബൈപാസില്‍ നടത്തുന്ന ഓഫീസ് ഉദ്ഘാടനത്തില്‍ ഷിബു തെക്കുപുറം എംഎല്‍എ അധ്യക്ഷത വഹിക്കും....

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് സഹകരണ ബാങ്കില്‍ 5.5 ശതമാനം പലിശനിരക്കില്‍ പൊന്നോണ സ്‌കൂട്ടര്‍ വായ്പാ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് യാസര്‍ മുഹമ്മദ് നിര്‍വഹിച്ചു. ആദ്യ ഗുണഭോക്താവിന് ബാങ്ക് പ്രസിഡന്റ് സ്‌കൂട്ടറിന്റെ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിക്ക് മുന്നിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ തകർന്ന ഓട പുനർനിർമിക്കുന്നതിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു. ആലുവ–മൂന്നാർ റോഡിൽ കോതമംഗലം താലൂക്ക്...

error: Content is protected !!