കോതമംഗലം: വെളിയേല്‍ച്ചാല്‍ പൗരാവലിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 25 കുടുംബങ്ങള്‍ക്ക് ആയിരം രൂപയുടെ നിത്യോപയോഗ സാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് വിതരണവും, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ പ്രതിഭകളെ ആദരിക്കുകയും ചെയ്തു.
രക്ഷാധികാരി വെളിയേല്‍ച്ചാല്‍ സെന്റ് ജോസ്ഫ് ഫൊറോന പള്ളി വികാരി ഫാ. ജോണ്‍ പിച്ചാപ്പിള്ളി പതാക ഉയര്‍ത്തി. അഡ്വ ജോബി സെബാസ്റ്റ്യന്‍ കുരിശുംമൂട്ടില്‍, ഡോ. ബേബി മാത്യു അറമ്പന്‍കുടി , ആന്റണി കൊളംബേല്‍, ജോയ് എലിച്ചി റയില്‍, ജോജി മുക്കാലുവീട്ടില്‍, രാജു പള്ളിതാഴം, ബിനോയ് നെല്ലിക്കുന്നേല്‍, ജുഡീസ് ജോസഫ്,പി.കെ ശിവന്‍ , ആന്റണി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.



















































