കോതമംഗലം: കോണ്‍ഗ്രസ് കോതമംഗലം, കവളങ്ങാട് ബ്ലോക്ക് കമ്മിറ്റികള്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ സമൃതി സിമ്പോസിയം കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴക്കന് ഉദ്ഘാടനം ചെയ്തു. പ്രൊഫ. എം.പി മത്തായി വിഷയാവതരണം നടത്തി. കോണ്‍ഗ്രസ് ബ്ലോക്ക് കോതമംഗലം പ്രസിഡന്റ് ഷമീര്‍ പനക്കല്‍ അധ്യക്ഷതവഹിച്ചു. ബാബു ഏലിയാസ്, എ.ജി ജോര്‍ജ്, കെ.പി ബാബു, അബു മൊയ്തീന്, എം.എസ് എല്‍ദോസ്, പി.സി ജോര്‍ജ്, ഭാനുമതി രാജു, ജെസ്സി സാജു എന്നിവര്‍ പ്രസംഗിച്ചു.



















































