കോതമംഗലം: സുമംഗല ഫിലിം സൊസൈറ്റിയുടെ ഗോള്ഡന് ജൂബിലി ലോഗോ പ്രകാശനം ചെയ്തു. ചലച്ചിത്ര സംവിധായകന് അടൂര് ഗോപാലകൃഷ്ണന്, സുമംഗല പ്രസിഡന്റ് ആന്റണി പുളിക്കലിന് നല്കി പ്രകാശനം നിര്വഹിച്ചു.
ചിത്രകാരന് ജയന് തൃപ്പൂണിത്തുറയും വീനസ് സാജുവും ചേര്ന്നാണ് ലോഗോ രൂപകല്‌പന ചെയ്‌തത്. ഒരു വര്ഷം നീണ്ട് നില്ക്കുന്ന ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപീകരിക്കുമെന്ന് സെക്രട്ടറി കെ.ഒ. കുര്യാക്കോസ്, ആന്റണി പുളിക്കല്. ടി.ഇ. കുര്യന്, എസ്. ഉദയന്, പി.എന്. സജി, കെ.ബി. ചന്ദ്രശേഖരന്, എം. രാമചന്ദ്രന്, സാജു വീനസ്, ജോയി മെര്ക്കുറി, സി.കെ. വിദ്യാസാഗര് എന്നിവര് അറിയിച്ചു. അടുത്ത മാസം 12,13 തിയതികളില് കോതമംഗലം പിഡബ്ല്യുഡി ഹാളില് സുമംഗലയുടെ അന്തര്ദേശീയ ചലച്ചിത്ര പ്രദര്ശനങ്ങള് നടക്കും.



















































