Connect with us

Hi, what are you looking for?

CHUTTUVATTOM

മൺസൂൺ മാജിക്കിൽ ആവേശമായി മാമലക്കണ്ടം–കൊയ്‌നിപ്പാറ ഓഫ് റോഡ് ഡ്രൈവ്

കോതമംഗലം: കോതമംഗലം മൺസൂൺ മാജിക്കിന്റെ ഭാഗമായി സംഘടിപ്പിച്ച മാമലക്കണ്ടം–കൊയ്‌നിപ്പാറ ഓഫ് റോഡ് ഡ്രൈവ് സാഹസിക വിനോദസഞ്ചാരത്തിന്റെ വേറിട്ട കാഴ്ചയായി മാറി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഓഫ് റോഡ് വാഹനപ്രേമികളുടെയും പ്രദേശവാസികളുടെയും വൻ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി.

സിനിമാതാരം ടിനി ടോം ഓഫ് റോഡ് ഡ്രൈവ് ഫ്ലാഗ് ഓഫ് ചെയ്തു. ഷിബു തെക്കുംപുറം എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, വൈസ് പ്രസിഡന്റ് ബിജോയ് ജോസഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ മേരി കുര്യാക്കോസ്, കെ. പി. ജോർജുകുട്ടി, ഉമേഷ് ശിവകുമാർ, സംഗീത പ്രതീഷ്, റീന ജോഷി, ജില്ലാ പഞ്ചായത്ത് അംഗം സൗമ്യ ശശി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിൻസി മോഹൻ, ചിഞ്ചു ബിബി, അനൂറ മത്തായി, മാമച്ചൻ ജോസഫ്, സുരേഷ് കോട്ടപ്പടി, സി.എം ബേബി എന്നിവരും സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തു.

കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നെത്തിയ 40-ഓളം ഓഫ് റോഡ് ജീപ്പുകളാണ് സാഹസിക യാത്രയിൽ അണിനിരന്നത്. മാമലക്കണ്ടത്ത് നിന്ന് കൊയ്‌നിപ്പാറയിലേക്കുള്ള ഏകദേശം മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള ട്രാക്കിലൂടെ കുത്തനെയുള്ള കയറ്റിറക്കങ്ങളും ചെളി നിറഞ്ഞ വഴികളും പാറക്കെട്ടുകളും വനപാതകളും പിന്നിട്ടായിരുന്നു യാത്ര. മൺസൂൺ മഴയിൽ കൂടുതൽ മനോഹരമായ പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാനെത്തിയ നൂറുകണക്കിന് ആളുകൾ ഓഫ് റോഡ് ഡ്രൈവിന് കാഴ്ചക്കാരായി.

മാമലക്കണ്ടം–കൊയ്‌നിപ്പാറ മേഖല പ്രകൃതി അനുഗ്രഹിച്ച അപൂർവ സൗന്ദര്യമുള്ള പ്രദേശമാണെന്നും സാഹസിക വിനോദസഞ്ചാരത്തിനും ഇക്കോ ടൂറിസത്തിനും മികച്ച സാധ്യതകളാണ് ഇവിടെയുള്ളതെന്നും ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു. പച്ചപ്പ് നിറഞ്ഞ മലനിരകളും വനസൗന്ദര്യവും സ്വാഭാവിക ജലസ്രോതസ്സുകളും ഈ പ്രദേശത്തെ കേരളത്തിലെ ശ്രദ്ധേയമായ ടൂറിസം കേന്ദ്രമായി ഉയർത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഒമ്പത് ദിവസം നീണ്ട് നിൽക്കുന്ന മൺസൂൺ മാജിക് വഴി കോതമംഗലത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്നും, കൊയ്‌നിപ്പാറയെ സംസ്ഥാനത്തെ പ്രധാന സാഹസിക ടൂറിസം കേന്ദ്രങ്ങളിലൊന്നാക്കി വികസിപ്പിക്കുന്നതിനുള്ള നടപടികൾക്ക് മുൻഗണന നൽകുമെന്നും എംഎൽഎ വ്യക്തമാക്കി. പ്രകൃതിയെയും സാഹസിക യാത്രകളെയും സ്നേഹിക്കുന്ന ഏവരെയും മാമലക്കണ്ടത്തേക്കും കൊയ്‌നിപ്പാറയിലേക്കും സ്വാഗതം ചെയ്യുന്നതായും പറഞ്ഞു

 

 

 

 

You May Also Like

CHUTTUVATTOM

കോതമംഗലം: എറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും, കോതമംഗലം താലൂക്ക് റവന്യൂ റിക്കവറി വിഭാഗത്തിന്റെയും നേതൃത്വത്തില്‍ വിവിധ ബാങ്കുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്നറവന്യൂ റിക്കവറി ബാങ്ക് വായ്പാ അദാലത്ത് വെള്ളിയാഴ്ച. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ...

CHUTTUVATTOM

കോതമംഗലം:  കോതമംഗലത്ത് ജനവാസ മേഖലയിലെത്തിയ പെരുമ്പാമ്പിനെ വനപാലകർ പിടികൂടി. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ മലയിൻകീഴിനു സമീപം നാടുകാണി റോഡിലാണ് ആദ്യം പെരുമ്പാമ്പിനെ കണ്ടത്. വാഹനങ്ങളുടെ ശബ്ദം കേട്ടതോടെ പാമ്പ് സമീപത്തെ പറമ്പിലെ...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന വീടിനു മുകളിലേക്കു തെങ്ങ് മറിച്ചിട്ടു. കമ്പിലൈൻ ഭാഗത്ത് കൊല്ലപ്പള്ളിയിൽ ജാനകി അയ്യപ്പന്റെ വീടിന്റെ മേൽക്കൂരയാണ്  തിങ്കളാഴ്ച  രാത്രി കാട്ടാന തെങ്ങ് തള്ളിയിട്ട് നശിപ്പിച്ചത്. വീട്ടിൽ ജാനകി ഒറ്റയ്ക്കായിരുന്നു....

CHUTTUVATTOM

  കോതമംഗലം :കോതമംഗലം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ്‌സ് ലഭിച്ചു. ദേശീയതലത്തിൽ നടന്ന പരിശോധനയിൽ 91.02 ശതമാനം പോയിന്റുകൾ നേടിയാണ്‌ അംഗീകാരം നേടിയത്. ഇതോടെ...

CHUTTUVATTOM

കൊച്ചി: സിഎംആര്‍എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയന് അനുകൂല നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. കെ എം ഷാജഹാന്‍ വിശ്വാസ്യത ഇല്ലാത്ത ഹര്‍ജിക്കാരന്‍. ഇഡി കണ്ടെത്തലുകള്‍ അപര്യാപ്തമായതിനാലാണ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍...

CHUTTUVATTOM

കോതമംഗലം:ബാലസംഘം കോതമംഗലം ഏരിയ സമ്മേളനം നടത്തി. കോട്ടപ്പടി കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗം ആര്‍ രാഹുല്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി നിരഞ്ജന മേച്ചേരി, സിപിഐ എം...

CHUTTUVATTOM

. കോതമംഗലം: കേരളപ്പിറവിയുടെ 70-ാം വാർഷികം നവംബർ ഒന്നിന് കോതമംഗലം നിയോജകമണ്ഡലത്തിൽ വിപുലമായ പരിപാടികളോടെ ആചരിക്കാൻ തീരുമാനം. എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക പ്രവർത്തകരുടെയും വിവിധ കലാ-സാംസ്കാരിക സംഘടനാ പ്രതിനിധികളുടെയും...

CHUTTUVATTOM

കോതമംഗലം: ഫയർ ആൻഡ് റസ്ക്യൂ സർവീസ് കോതമംഗലം നിലയത്തിലെ സിവിൽ ഡിഫൻസ് വോളണ്ടിയർമാർക്ക് അനുവദിച്ച യൂണിഫോം ഷിബു തെക്കുംപുറം എംഎൽഎ വിതരണം ചെയ്തു. കോതമംഗലം അഗ്നി രക്ഷാ നിലയത്തൽ നടന്ന ചടങ്ങിൽ സ്റ്റേഷൻ...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെയും സാമൂഹിക ആരോഗ്യകേന്ദ്രം പല്ലാരിമംഗലത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വിനോദ് നരനാട്ട് നടത്തുന്ന വ്യക്തി ശുചിത്വം, ലഹരിക്കെതിരെ ബോധവല്‍ക്കരണം, മാലിന്യ സംസ്‌കരണം എന്നീ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പൊതുജനാരോഗ്യ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു....

CHUTTUVATTOM

കോതമംഗലം: ജനാധിപത്യം സംരക്ഷിക്കുന്നതിനായി ഇന്ത്യയില്‍ ഒട്ടാകെ പ്രത്യേകിച്ചും ഡല്‍ഹി കേന്ദ്രീകരിച്ച് നടക്കുന്ന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കോതമംഗലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെല്ലിമറ്റം ടൗണില്‍...

CHUTTUVATTOM

തിരുവനന്തപുരം: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിരുന്ന എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിലെ മുഴുവന്‍ ജനവാസ മേഖലകളെയും ആദിവാസി ഊരുകളെയും ഒഴിവാക്കിയുള്ള പുതിയ നിര്‍ദ്ദേശവും, മാപ്പും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചു....

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ക്ലബ്ബ് 44-ന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓഫ് റോഡ് മത്സരം കാണികള്‍ക്ക് ആവേശക്കാഴ്ചയായി. തങ്കളംകോഴിപ്പിള്ളി ന്യൂ ബൈപ്പാസിനോട് ചേര്‍ന്ന് പാറത്തോട്ടുകാവിന് സമീപം ഒരുക്കിയ ട്രാക്കിലായിരുന്നു മത്സരം. കുണ്ടും കുഴിയും ചെളിയും നിറഞ്ഞ...

error: Content is protected !!