കോതമംഗലം: ലഹരിക്കെതിരെ കൈകോര്‍ക്കാം… സുരക്ഷിത സമൂഹം വാര്‍ത്തെടുക്കാം എന്ന സന്ദേശമുയര്‍ത്തി കോതമംഗലം സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. മോട്ടോര്‍ വാഹന വകുപ്പും എക്സൈസ് വകുപ്പും സംയുക്തമായി മിനി സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പരിപാടി ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു.
അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഇബ്രാഹിം കെ.എസ് ക്ലാസിന് നേതൃത്വം നല്കി. ലഹരിയുടെ ദൂഷ്യഫലങ്ങള്‍, മയക്കുമരുന്ന് ഉപയോഗം സൃഷ്ടിക്കുന്ന സാമൂഹിക-ആരോഗ്യ പ്രശ്നങ്ങള്‍, യുവജനങ്ങള്‍ ലഹരിയില്‍ നിന്ന് അകന്നു നില്‍ക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങളില്‍ ഇബ്രാഹിം കെ.എസ് ബോധവല്‍ക്കരണം നടത്തി.
റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ സലിം വിജയകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ഷിബു കുര്യാക്കോസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ആന്റി ഡ്രഗ്സ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര് പങ്കെടുത്തു.



















































