Connect with us

Hi, what are you looking for?

CHUTTUVATTOM

തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡ് വീണ്ടും വിവാദത്തില്‍

കോതമംഗലം: കോതമംഗലം പട്ടണത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണാന്‍ രണ്ട് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച റിംഗ് റോഡ് എന്ന തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡ് വീണ്ടും വിവാദത്തില്‍. നിര്‍മാണം അവസാനഘട്ടത്തിലെത്തിയെങ്കിലും ടാറിംഗ് പൂര്‍ത്തിയാകാത്ത ഭാഗം ചെളിക്കുണ്ടായി മാറിയതോടെ യാത്രക്കാര്‍ ദുരിതത്തിലായി. കോഴിപ്പിള്ളി മുതല്‍ തങ്കളം വരെ ഏകദേശം 3 കിലോമീറ്ററോളം ദൈര്‍ഘ്യത്തിലാണ് റോഡ് നിര്‍മ്മാണം പുരോഗമിക്കുന്നത്. ഇതില്‍ കലാനഗര്‍ മുതല്‍ കോഴിപ്പിള്ളി പാര്‍ക്ക് വ്യൂ ജംഗ്ഷന്‍ വരെയുള്ള റോഡിന്റെ 400 – മീറ്ററോളം ഭാഗമാണ് ടാര്‍ ചെയ്യാതെ ചെളിക്കുണ്ടായി മാറിയത്.

നിലവില്‍ വാഹനങ്ങള്‍ ഈ വഴിയിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും മഴയെ തുടര്‍ന്ന് റോഡ് യാത്ര ദുഷ്‌കരമായിരിക്കുകയാണ്. കാല്‍നടയാത്ര പോലും പ്രയാസകരമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.20 വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥലമെടുത്ത് പോയതാണെന്നും, ഗതാഗത സൗകര്യത്തിന് ഉതകുന്ന ഈ റോഡിന്റെ നിര്‍മ്മാണം ഇനിയെങ്കിലും പൂര്‍ത്തിയാക്കിത്തരാന്‍ അധികൃതര്‍ തയ്യാറാകണമെന്നും പ്രദേശവാസിയായ തോമസ് പറഞ്ഞു.

റോഡിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി കോതമംഗലം എം.എല്‍.എ. ഷിബു തെക്കുംപുറം, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു, വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ഷിബു കുര്യാക്കോസും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരും ബൈപ്പാസ് സന്ദര്‍ശിച്ചു.ഈ റോഡിന്റെ നിര്‍മ്മാണം 20 വര്‍ഷം നീണ്ടു പോയിട്ടും ബന്ധപ്പെട്ട അധികാരികള്‍ക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത് സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ ഷിബു കുര്യാക്കോസ് പറഞ്ഞു.

ന്യൂ ബൈപ്പാസ് റോഡ് യാഥാര്‍ഥ്യമാകുന്നതോടെ കോതമംഗലം പട്ടണത്തിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകുമെന്നും, രണ്ട് മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നു നല്‍കുമെന്നും ഷിബു തെക്കുംപുറം എംഎല്‍എ പറഞ്ഞു. പട്ടണത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ന്യൂ ബൈപ്പാസ് റോഡിന്റെ നിര്‍മാണം ഇനി പ്രഖ്യാപിച്ച സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാകുമോയെന്ന ചോദ്യമാണ് ഉയരുന്നത്.

 

You May Also Like

CHUTTUVATTOM

കോതമംഗലം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും, വിബിജി റാം ജി പദ്ധതിയിലുമായി എറണാകുളം ജില്ലയിൽ ആദ്യമായി 125 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളിയെ ആദരിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ...

CHUTTUVATTOM

കോതമംഗലം: അപകടകരമായ വളവിൽ തട്ടേക്കാട് പ്രവർത്തിച്ചുവരുന്ന ഫോറസ്റ്റ് ചെക്ക് പോസ്റ്റ് അടിയന്തിരമായി മാറ്റിസ്ഥാപിക്കാൻ വനം വകുപ്പ് മന്ത്രി ഷിബു ബേബിജോൺ നിർദ്ദേശം നൽകി. ഉത്തരവിൻ്റെ പകർപ്പ് കോതമംഗലം എംഎൽഎക്കും വനം വകുപ്പ് അധികൃതർക്കും...

ACCIDENT

കോതമംഗലം: നേര്യമംഗലം ചെമ്പന്‍കുഴിയിൽ ഇന്നലെ രാത്രി എത്തിയ കാട്ടുകൊമ്പന്‍ നാട്ടുകാരെ ഭീതിയിലാഴ്‌ത്തി. ആര്‍.ആര്‍.ടി. എത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം വെടിവച്ച് കൊമ്പനെ വനത്തില്‍ കയറ്റിയതോടെയാണ് ജനത്തിന് ആശ്വാസമായത്. പെരിയാര്‍ കടന്നെത്തിയ കൊമ്പന്‍...

CHUTTUVATTOM

കോതമംഗലം: ഡ്രൈഡേയിൽ മദ്യവിൽപ്പന നടത്തിയ സ്‌ത്രി അടക്കം രണ്ട് പേർ വ്യത്യസ്‌ത കേസുകളിൽ അറസ്റ്റിലായി. എക്സൈസ് പരിശോധനയിൽ വീട്ടിൽ മദ്യ വില്പന നടത്തിവന്ന പിണ്ടിമന ആമല തടത്തിൽ പുത്തൻപുര ശ്രീകല സുരേഷ് (40)യെ13.5...

CHUTTUVATTOM

കോതമംഗലം: എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റതിന്റെ നൂറാം ദിനത്തില്‍ കോതമംഗലം എംഎല്‍എ ഷിബു തെക്കുംപുറം ഒരുക്കുന്ന വിര്‍ച്വല്‍ ഓഫീസ് – എംഎല്‍എ കണക്റ്റ് ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. ഉച്ചകഴിഞ്ഞ് 3ന് എംഎല്‍എ ഓഫീസില്‍...

CHUTTUVATTOM

കോതമംഗലം: ഓണാഘോഷത്തിന്റെ ഭാഗമായി വര്‍ണാഭമായ ദീപാലങ്കാരങ്ങളാല്‍ അണിഞ്ഞൊരുങ്ങിയ ഭൂതത്താന്‍കെട്ട് ഡാമും പരിസരവും സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണമായി. കോതമംഗലത്ത് പൊളിഓണം പരിപാടികള്‍ക്ക് ഞായറാഴ്ച സമാപനമാകും. പ്രകൃതിഭംഗിയുടെ മാറ്റുകൂട്ടാന്‍ പശ്ചാത്തലമൊരുക്കിയ ദീപക്കാഴ്ചകള്‍ കാണാന്‍ ദിവസവും നിരവധി...

CHUTTUVATTOM

കോതമംഗലം:  എസ്എന്‍ഡിപി കോതമംഗലം ടൗണ്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം നടത്തി. ടൗണില്‍ നടത്തിയ രഥ ഘോഷയാത്രയെ തുടര്‍ന്ന് സംഘടിപ്പിച്ച ജയന്തി സമ്മേളനം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

  കോതമംഗലം: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഉച്ച നീചത്വം അനുഭവിച്ചവരുടെയും ക്ഷേമ ഐശ്വര്യത്തിന് മുന്നണി പോരാളിയായിരുന്നു നവോത്ഥാന നേതാവ് മഹാത്മ അയ്യങ്കാളി എന്ന് ഷിബു തെക്കുംപുറം എംഎല്‍എ. എസ്‌സി എസ്ടി കോ കോഡിനേഷന്‍ കോതമംഗലം നിയോജക...

CHUTTUVATTOM

കോതമംഗലം: ചെറുവട്ടൂര്‍ പുള്ളായത്ത് പരേതനായ മൈതീന്റെ ഭാര്യ നബീസ(74) നിര്യാതയായി. കബറടക്കം നടത്തി. പരേത ചെറുവട്ടൂര്‍ വാളാരിയില്‍ കുടുംബാഗമാണ്. മക്കള്‍: സുള്‍ഫിക്കര്‍, നാസര്‍, ഡോ. സലാം (ദുബൈ), ഫാത്തിമ , ഖദിജ (...

CHUTTUVATTOM

കോതമംഗലം: ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പൊളി ഓണം 2026 ന്റെ ഭാഗമായി ഒരുക്കിയ ഓണനിലാവ് പരിപാടികൾക്ക് വർണാഭമായ തുടക്കം. കലാഭവൻ പ്രജോദ്, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് ഓണനിലാവ്...

CHUTTUVATTOM

കോതമംഗലം: യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിനം കോതമംഗലത്ത് ജനക്ഷേമത്തിന്റെ നൂറുദിനങ്ങളായി യുഡിഎഫ് ആഘോഷിച്ചു. എംഎല്‍എ ഓഫീസില്‍ നടന്ന ചടങ്ങില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. ജനക്ഷേമം, വികസനം, സാമൂഹിക സുരക്ഷ എന്നിവയ്ക്ക് ഊന്നല്‍ നല്‍കി ആദ്യ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം സുമംഗല ഫിലിം സൊസൈറ്റിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന രാജ്യാന്തര ചലച്ചിത്ര മേള 12,13 തീയതികളിൽ. കോതമംഗലം പൊതുമരാമത്ത് റസ്റ്റ്‌ ഹൗസ് ഹാളിൽ രാവിലെ 9മുതൽ രാത്രി...

error: Content is protected !!