കോതമംഗലം:കോട്ടപ്പടി നോർത്ത് ഗവ. എൽ.പി. സ്കൂളിൽ വായന മാസാചരണ സമാപന സമ്മേളനം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാർ അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപിക നിത്യ ആർ. നായർ, വായന പൂർണിമ ചീഫ് കോ-ഓർഡിനേറ്റർ ഇ.വി. നാരായണൻ, പി.ടി.എ. പ്രസിഡന്റ് അശ്വതി അനിൽ അ സീനിയർ അധ്യാപിക സി.കെ.രമ്യ എന്നിവർ പ്രസംഗിച്ചു. വിധ മേഖലകളിൽ മികവ് തെളിയിച്ച ശിവദാ പ്രദീപ്, ഭദ്ര അനീഷ്, സോമ പ്രദീപ്, ആതിര ശശി, എഴുത്തുകാരി എൻ.സി. പൊന്നമ്മ എന്നിവരെ ആദരിച്ചു.



















































