Connect with us

Hi, what are you looking for?

CHUTTUVATTOM

കറുകടം മൗണ്ട് കാര്‍മ്മല്‍ കോളേജില്‍ ഇന്‍ഡക്ഷന്‍ പ്രോഗ്രാമും, മെറിറ്റ് ഡേയും

കറുകടം: മൗണ്ട് കാര്‍മ്മല്‍ കോളേജില്‍ പുതുതായി പ്രവേശനം നേടിയ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഇന്‍ഡക്ഷന്‍ പ്രോഗ്രാം ആരംഭ് 2കെ26, മെറിറ്റ് ഡേയും നടത്തി. ഒകാം സെന്റ് തോമസ് പ്രോവിന്‍സ് ഫിനാന്‍സ് കൗണ്‍സിലര്‍ ഫാ. ജിജോ ജോര്‍ജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കോളേജ് പേട്രണ്‍ ഫാ.തങ്കച്ചന്‍ ഞാളിയത്ത് അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ഷാജി അഗസ്റ്റിന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രിന്‍സിപ്പലും അഡ്മിനിസ്‌ട്രേറ്ററുമായ ഫാ. ജോസ് അലക്‌സ്, കോളേജ് ബര്‍സാര്‍ ജോബി കുന്നത്തോട്ടേല്‍,പ്രോഗ്രാം കോഡിനേറ്റേഴ് ആയ റിജി എം. ജേക്കബ്, അനീറ്റ സാറ തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.

കെല്‍ട്രോണ്‍ സെല്‍ കോഡിനേറ്റര്‍ സുനീഷ് ശര്‍മ്മ ആഡോണ്‍ കോഴ്സുകളെക്കുറിച്ച് വിശദീകരിച്ചു.റാങ്ക് ജേതാക്കളേയും പാഠ്യ പാഠ്യേതരവിഷയങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെയും ആദരിച്ചു.

 

You May Also Like

NEWS

കോതമംഗലം: കോതമംഗലം കറുകടത്ത് ആത്മഹത്യാ ചെയ്ത 23കാരി സോന എൽദോസിന്റെ വീട് സന്ദർശിച്ച് കേന്ദ്ര സഹ മന്ത്രിമാരായ ജോർജ് കുര്യനും, സുരേഷ് ഗോപിയും. ബുധനാഴ്ച്ച രാവിലേ മന്ത്രി ജോർജ് കുര്യനും, ഉച്ചയോടെ സുരേഷ്...

NEWS

കോതമംഗലം: വിദ്യാർഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂൾമല കടിഞ്ഞുമ്മൽ പരേതനായ എൽദോസിന്റെ മകളുമായ സോനയെ (23) മരിച്ച നിലയിൽ കണ്ടെത്തി. പുറത്തുപോയിരുന്ന അമ്മ ബിന്ദു ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിനു വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുറിയിൽ തൂങ്ങിമരിച്ച...

NEWS

കോതമംഗലം : കറുകടം മാവിൻചുവട് പ്രദേശത്ത് പേവിഷബാധയേറ്റ തെരുവുനായ ചത്ത സംഭവവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ വകുപ്പും നഗരസഭ ആരോഗ്യവിഭാഗവും പ്രദേശത്ത് നിരീക്ഷണം നടത്തി. രണ്ട് നായ്ക്കൾക്കുകൂടി പേവിഷബാധയേറ്റതായി സംശയിക്കുന്നു.നഗരസഭയിലെ 19, 20, 24...

NEWS

കോതമംഗലം : നൂനൂറ്റി വിശാല കൂട്ടായ്മ കറുകടം സെൻ്റ് തോമസ്’ സൺഡേ സ്‌കൂൾ ഹാളിൽ വെച്ച് നടത്തപ്പെട്ടു.പൊതുസമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.കെ.പി. കുര്യാക്കോസ് കളപ്പുരയിൽ അദ്ധ്യക്ഷത വഹിച്ചു.വികാരി,...

NEWS

കോതമംഗലം :കറുകടത്ത് വിളവെടുക്കാറായ റംബുട്ടാൻ മരം സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി.മാധ്യമ പ്രവർത്തകനും, എഴുത്തുകാരനുമായ കറുകടം കുന്നശ്ശേരിയിൽ കെ. പി. കുര്യാക്കോസിന്റെ പുരയിടത്തിലെ വിളവെടുക്കാറായ റമ്പൂട്ടാൻ മരമാണ് രാത്രിയുടെ മറവിൽ അതിക്രമിച്ച് കയറി...

error: Content is protected !!