Connect with us

Hi, what are you looking for?

ACCIDENT

മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി റോഡില്‍ മിനി ബസ് വാഹന ഷോറൂമിലേക്ക് ഇടിച്ച് കയറി മറിഞ്ഞു: 17 പേര്‍ക്ക് പരിക്ക്

മൂവാറ്റുപുഴ: മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി റോഡില്‍ നിയന്ത്രണം നഷ്ട്പ്പെട്ട മിനി ബസ് വാഹന ഷോറൂമിലേക്ക് ഇടിച്ച് കയറി മറിഞ്ഞ് അപകടം. എംസി റോഡില്‍ പുളിഞ്ചുവട് കവലയില്‍ ഞായറാഴ്ച രാത്രി 8.30 ഓടെയുണ്ടായ അപകടത്തില്‍ ബസിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശികളായ 17 പേര്‍ക്ക് പരിക്കേറ്റു.

ചാലക്കുടിയിലെ പൊതുപരിപാടിയില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം നഷ്ട്പ്പെട്ട് പുളിഞ്ചുവട് കവല മീന്‍ മാര്‍ക്കറ്റിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളില്‍ ഇടിച്ച ശേഷം റോഡരികിലെ വാഹന ഷോറൂമിലേക്ക് ഇടിച്ച്കയറി മറിയുകയായിരുന്നു.

അപകടത്തില്‍ പരിക്കേറ്റയാത്രക്കാരെ ഓടിക്കൂടിയ നാട്ടുകാരും,മൂവാറ്റുപുഴ ഫയര്‍ഫോഴ്സ് സംഘവും, പോലീസും ചേര്‍ന്ന് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. വാഹനങ്ങള്‍ റോഡില്‍ നിന്ന് നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.

You May Also Like

CHUTTUVATTOM

കോതമംഗലം: യുണൈറ്റഡ് പ്രസ് ആന്റ് മീഡിയ കൗണ്‍സില്‍ എറണാകുളം ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. കോതമംഗലം വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഹാളില്‍ ചേര്‍ന്ന യോഗം യുണൈറ്റഡ് പ്രസ് ആന്റ് മീഡിയ കൗണ്‍സില്‍ സംസ്ഥാന...

ACCIDENT

മൂവാറ്റുപുഴ: മാറാടി മഞ്ചരിപ്പടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം. ശനിയാഴ്ച ഉച്ചയ്ക്ക് 12 ഓടെയുണ്ടായ അപകടത്തില്‍ തലയോലപ്പറമ്പ് വടയാര്‍ മാലിത്തറ സുമിത്ത് എം ഡേവിഡ് ആണ് മരിച്ചത്. മൂവാറ്റുപുഴയില്‍...

ACCIDENT

കോതമംഗലം:ദേശീയ പാതയില്‍ കവളങ്ങാട് പഞ്ചായത്തില്‍ നാല് വ്യത്യസ്ത വാഹനാപകടങ്ങളില്‍ 10 പേര്‍ക്ക് പരിക്ക്. രാവിലെ നെല്ലിമറ്റം മില്ലുംപടിയില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. നെല്ലിമറ്റം പള്ളിക്ക് സമീപം...

CHUTTUVATTOM

കോതമംഗലം: തൃക്കാരിയൂർ ഗവ. എൽപി സ്‌കൂളിൽ 2026-27 അധ്യയന വർഷത്തെ എൽപിഎസ്റ്റി താല്‌കാലിക ഒഴിവിലേക്ക് ദിവസവേതന വ്യവസ്‌ഥയിൽ നിയമനം നടത്തുന്നതിന്  യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്‌പര്യമുള്ള അപേക്ഷകർ  അസ്സൽ സർട്ടിഫിക്കറ്റുകളും...

CHUTTUVATTOM

മൂവാറ്റുപുഴ:111ന്റെ നിറവില്‍ സ്മാര്‍ട്ടായി ജന്മദിനം ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് എസ്തപ്പാനോസ്. ചേലാട് കര്‍ഷക കുടുംബത്തില്‍ 1091 മിഥുനം 20നായിരുന്നു അതിരംപുഴയില്‍ എ.എ എസ്തപ്പാനോസ് എന്ന മുത്തച്ഛന്റെ ജനനം.  ഇപ്പോഴും ഒറ്റ ആഗ്രഹമേയുള്ളൂ, പറമ്പിലിറങ്ങി കൃഷിവേലകള്‍...

ACCIDENT

കോതമംഗലം: കോതമംഗലത്തിനു സമീപം നെല്ലിമറ്റത്ത് വെള്ളിയാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ എട്ട് പേർക്ക് പരിക്ക്. നെല്ലിമറ്റം, മില്ലുംപടിയിൽ ടാറ്റാ എയ്സ് വാഹനവും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ സഞ്ചരിച്ച ടാറ്റാ എയ്സ്,...

CHUTTUVATTOM

കോതമംഗലം: ആയക്കാട് മുളാട്ട് എം എസ് ചന്ദ്രശേഖരൻ നായരുടെ ഭാര്യ സുഷമ (73) നിര്യാതയായി. സംസ്കാരം നടത്തി. പരേത നൂലേലി പോക്കാട്ട് കുടുംബാഗമാണ്.  മക്കൾ: വിപിൻ (എകെഎവൈ നാച്ചുറൽ ഇൻഗ്രേഡിയൻസ്, ആലുവ), വിജിത....

CHUTTUVATTOM

കോതമംഗലം: പനി ബാധിച്ചു ചികിത്സയിലായിരുന്ന സ്‌കൂൾ വിദ്യാർത്ഥി മരിച്ചു. നേര്യമംഗലം വില്ലാഞ്ചിറ പൈങ്ങാരപ്പിള്ളിൽ ബിജുവിന്റെയും ഡിൻസയുടെയും മകൻ അതുൽ കൃഷ്‌ണ (13) ആണ് മരിച്ചത്. സംസ്കാരം വെള്ളിയാഴ്ച 4ന് തൊടുപുഴ പൊതുശ്മശാനത്തിൽ.ഊന്നുകൽ ലിറ്റിൽ...

CHUTTUVATTOM

കോതമംഗലം: വനപാലകര്‍ കസ്റ്റഡിയിലെടുത്ത ജെ.സി.ബി. വിട്ടുകിട്ടുന്നതിനായി ഫോറസ്റ്റ് സ്‌റ്റേഷന്‍ വളപ്പില്‍ ആദിവാസി യുവാവിന്റെ ആത്മഹത്യ ഭീഷണി. പെട്രോള്‍ ദേഹത്തൊഴിച്ച് ലൈറ്ററും കൈയ്യില്‍പിടിച്ച് ജെ.സി.ബിയില്‍ കയറിയായിരുന്നു നാടകീയ രംഗങ്ങള്‍. പോലീസും ഫയര്‍ഫോഴ്‌സും ഇടപെട്ട് അനുനയിപ്പിച്ച്...

CHUTTUVATTOM

കോതമംഗലം: പുന്നേക്കാട്-തട്ടേക്കാട് റോഡിന് ഇരുവശത്തേയും പ്ലാന്റേഷനില്‍ എത്തുന്ന കാട്ടാനകളെ തുരത്താൻ ഡ്രോണ്‍ നിരീക്ഷണം നടത്തി. പ്ലാന്റേഷനില്‍ 5 ആനകളെയാണ് കഴിഞ്ഞ രാത്രി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ആനകളെ തുരത്താന്‍ പമ്പ് ആക്ഷന്‍ ഗണ്ണ്...

CHUTTUVATTOM

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ ഡയലാസിസ് സെന്‍ററിന്‍റെ ഉദ്ഘാടനം നടത്തി അഞ്ച് മാസം പിന്നിട്ടും ഒരു രോഗിക്ക് പോലും ഡയലാസിസ് നടത്താനായില്ല.എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സെന്‍റര്‍ തുടങ്ങാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്‍റെ...

CHUTTUVATTOM

കോതമംഗലം : കറുകടം മൗണ്ട് കാർമൽ കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ അധ്യാപക ഒഴിവ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ, ബയോഡാറ്റയോടൊപ്പം 13ന് മുൻപായി [email protected] എന്ന ഈ-മെയിലിൽ അയക്കണം. 6238439057, 9947383242, 8606802245.

error: Content is protected !!