കോതമംഗലം: ചെറുവട്ടൂര്‍ ഗവ. ആയുര്‍വേദ ആശുപത്രിക്ക് മുന്‍വശം കാറും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് കാര്‍ തലകീഴായി മറിഞ്ഞു. ഹൈക്കോര്‍ട്ട് കവലയ്ക്കും ഗവ. ഹൈടെക് സ്‌കൂളിനും മധ്യേയുള്ള ഇറക്കത്തിലായിരുന്നു അപകടം. നെല്ലിക്കുഴി ഭാഗത്തുനിന്നും വരികയായിരുന്ന മാരുതി കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. ഇറക്കത്തില്‍ വെച്ച് പെട്ടി ഓട്ടോയുമായി കൂട്ടിയിടിച്ച കാര്‍, സമീപത്തെ വീടിന്റെ മതിലില്‍ ഇടിച്ച ശേഷം റോഡില്‍ തലകീഴായി മറിയുകയായിരുന്നു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.



















































