കോതമംഗലം: ഡിവൈഎഫ്‌ഐയുടെ സ്‌നേഹമൊരു കുമ്പിള്‍ ദാഹജലപ്പന്തലിന് തുടക്കം. ഡിവൈഎഫ്‌ഐ കോതമംഗലം മുനിസിപ്പല്‍ നോര്‍ത്ത് മേഖലാ കമ്മിറ്റി ചെറിയപള്ളിത്താഴം ബസ് കാത്തിരുപ്പുകേന്ദ്രത്തിലൊരുക്കിയ ദാഹജലപ്പന്തല്‍ ബ്ലോക്ക് പ്രസിഡന്റ് അരുണ്‍ ബോബന്‍ ഉദ്ഘാടനം ചെയ്തു.
കെ.ആര്‍ ജിബിന്‍ അധ്യക്ഷനായി. എല്‍ദോസ് പോള്‍, സി ടി രഞ്ജിത്, ബേസില്‍ ദാവിദ് എന്നിവര്‍ പ്രസംഗിച്ചു.




















































