Connect with us

Hi, what are you looking for?

ACCIDENT

പെരുമറ്റത്ത് സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

മൂവാറ്റുപുഴ: മൂവാറ്റുപുഴ – കോതമംഗലം റോഡില്‍ പെരുമറ്റം ജംഗ്ഷന് സമീപം രണ്ട് സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കടുംപിടി വേലകോട്ടില്‍ സല്‍മാന്‍ നാസര്‍ (27) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6.20ഓടെയായിരുന്നു അപകടം. ഒരേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് സ്‌കൂട്ടറുകള്‍ തമ്മില്‍ ഉരസുകയും നിയന്ത്രണം വിട്ട സല്‍മാന്റെ സ്‌കൂട്ടര്‍ സമീപത്തുകൂടി പോയ പിക്കപ്പ് വാനിലേക്കും ഇടിക്കുകയായിരുന്നു.

അപകടത്തില്‍പ്പെട്ട മറ്റൊരു സ്‌കൂട്ടര്‍ യാത്രക്കാരന് നിസ്സാര പരിക്കേറ്റു. അപകടം നടന്ന ഉടനെ സല്‍മാനെ നാട്ടുകാര്‍ ചേര്‍ന്ന് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നിലവില്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

You May Also Like

error: Content is protected !!