കോതമംഗലം : കുട്ടമംഗലം സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണോദ്ഘാടനം ഓൺലൈൻ മുഖേന റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു.ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു. 1987 -ൽ പണി പൂർത്തീകരിച്ച കെട്ടിടത്തിൽ ആയിരുന്നു ഇതുവരെ വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. 50 ലക്ഷം രൂപ ചിലവഴിച്ചു കൊണ്ടാണ് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരം നിർമ്മിക്കുന്നത്.
നെല്ലിമറ്റത്ത് കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന നിർമ്മാണോദ്ഘാടന ചടങ്ങിൽ ആന്റണി ജോൺ എം എൽ എ ശിലാഫലകം അനാച്ഛാദനം ചെയ്തു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോർജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സൗമ്യ ശശി,ജോമി തെക്കേക്കര, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷാജി മുഹമ്മദ്,എ എ അൻഷാദ്, ടി എച്ച് നൗഷാദ്,കെ എം അലിയാർ, മനോജ് ഗോപി,എ റ്റി പൗലോസ്, ബേബി പൗലോസ്,അരുൺ നെല്ലിമറ്റം, വി സി മാത്തച്ചൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു






















































