കോതമംഗലം: ഊന്നുകല്‍ ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളില്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റ്‌സ് നാലാമത് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു. ചടങ്ങില്‍ ആന്റണി ജോണ്‍ എംഎല്‍എ സല്യൂട്ട് സ്വീകരിച്ചു. ഊന്നുകല്‍ സബ് ഇന്‍സ്‌പെക്ടര്‍ ആദര്‍ശ് പി.എസ് കുട്ടികള്‍ക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു.
സ്‌കൂള്‍ മാനേജര്‍ ഫാ.മാത്യു അത്തിക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോര്‍ജ്, ഹെഡ്മിസ്ട്രസ് ഷിജ മാത്യു, പിടിഎ ബിജോ ജോര്‍ജ്, ഡ്രില്‍ ഇന്‍സ്‌പെക്ടര്‍മാരായ ഷാനവാസ് എം എം, മെറ്റില്‍ഡ സേവിയര്‍, സിപിഒ മാരായ എബിന്‍ തോമസ്,മായാ ഫെഡിക്‌സ് എന്നിവര്‍ പങ്കെടുത്തു. കുട്ടികള്‍ക്കുള്ള വിവിധ അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു.






















































