Connect with us

Hi, what are you looking for?

CHUTTUVATTOM

എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് കോതമംഗലത്ത് സ്വീകരണം

കോതമംഗലം: സാമ്പത്തികമായി മുന്നോട്ട് പോകാന്‍ കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് കോതമംഗലത്ത് നല്‍കിയ സ്വീകരണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ജോസ് കെ മാണി. വന്യജീവി ആക്രമണം കേരളത്തില്‍ ഏറെ സങ്കീര്‍ണമായ വിഷയമാണ്. വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി കൊണ്ട് വരാന്‍ കേന്ദ്രം തയ്യാറാകണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.

1972ല്‍ കോണ്‍ഗ്രസാണ് നിയമം കൊണ്ട് വന്നത്. സ്വന്തം പട്ടയഭൂമിയിലേയ്ക്ക് വന്യമൃഗം വന്നാല്‍ സ്വയരക്ഷയ്ക്ക് വേണ്ടി വെടിവയ്ക്കാമെന്ന ഭേദഗതി വേണം. ഈ വിഷയത്തെക്കുറിച്ച് കേന്ദ്ര വനംമന്ത്രിയുമായി ചര്‍ച്ച ചെയ്തു. വന്യമൃഗത്തിനെ സ്വയരക്ഷയ്ക്ക് വേണ്ടി കൊന്നാല്‍ നമുക്ക് പരിരക്ഷ ലഭിക്കണം. രാജ്യത്ത് ആദ്യമായി വന്യമൃഗ സംരക്ഷണ ബില്ലില്‍ കേരള നിയമസഭ ഭേദഗതി കൊണ്ടു വന്നു. ഇത് പ്രസിഡന്റിന്റെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്. പാവപ്പെട്ട ജനങ്ങളോട് സ്‌നേഹമുണ്ടെങ്കില്‍ അതില്‍ ഒപ്പിടും. എന്നാല്‍, രാഷ്ട്രീയ മുതലെടുപ്പാണെങ്കില്‍ അതില്‍ ഒപ്പിടില്ല.

ജനങ്ങള്‍ മുന്നോട്ട് വച്ച പദ്ധതികളാണ് പത്തു വര്‍ഷം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. മഹാപ്രളയത്തെയും കോവിഡിനെയും അതിജീവിച്ചാണ് പുതിയ കേരളം കെട്ടിപ്പെടുത്തത്. ജനിക്കാന്‍ പോകുന്ന കുട്ടികള്‍ക്ക് കൂടി ഭൗതിക സൗകര്യം ഒരുക്കുന്നതിനാണ് സര്‍ക്കാര്‍ ഇത്രയും പദ്ധതികള്‍ കൊണ്ട് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

കോതമംഗലം നിയമസഭ മണ്ഡലത്തില്‍ മാത്രം അഞ്ചു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ ക്ഷേമ പെന്‍ഷനായി നല്‍കുന്നത് 640 കോടി രൂപയാണെന്നും ജോസ് കെ മാണി പറഞ്ഞു. ജാഥാ മാനേജര്‍ പി.കെ ബിജു, ജാഥാംഗങ്ങളായ കെ.കെ ശൈലജ, പി.പി സുനീര്‍ എംപി, സുഭാഷ് പുഞ്ചക്കോട്ടില്‍, സാബു ജോര്‍ജ്, ഡോ. വര്‍ഗീസ് ജോര്‍ജ്, മാത്യൂസ് കോലഞ്ചേരി, കെ.ജി പ്രേംജിത്ത്, ഫ്രാന്‍സിസ് തോമസ്, എം.എ ലത്തീഫ്, ബിനോയ് ജോസഫ് എന്നിവര്‍ പങ്കെടുത്തു. സംഘാടക സമിതി ചെയര്‍മാന്‍ പി.ടി ബെന്നി അധ്യക്ഷനായി.

ആന്റണി ജോണ്‍ എംഎല്‍എ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആര്‍ അനില്‍കുമാര്‍ സംസാരിച്ചു. എല്‍ഡിഎഫ് നേതാക്കളായ കെ.എ ജോയ്, മനോജ് ഗോപി, ഷാജി പീച്ചക്കര, ബേബി പൗലോസ് തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ മേഖലയിലുള്ള 20 പേരെ ചടങ്ങില്‍ ആദരിച്ചു.

You May Also Like

ACCIDENT

കോതമംഗലം: നേര്യമംഗലം ചെമ്പന്‍കുഴിയിൽ ഇന്നലെ രാത്രി എത്തിയ കാട്ടുകൊമ്പന്‍ നാട്ടുകാരെ ഭീതിയിലാഴ്‌ത്തി. ആര്‍.ആര്‍.ടി. എത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം വെടിവച്ച് കൊമ്പനെ വനത്തില്‍ കയറ്റിയതോടെയാണ് ജനത്തിന് ആശ്വാസമായത്. പെരിയാര്‍ കടന്നെത്തിയ കൊമ്പന്‍...

CHUTTUVATTOM

കോതമംഗലം: ഡ്രൈഡേയിൽ മദ്യവിൽപ്പന നടത്തിയ സ്‌ത്രി അടക്കം രണ്ട് പേർ വ്യത്യസ്‌ത കേസുകളിൽ അറസ്റ്റിലായി. എക്സൈസ് പരിശോധനയിൽ വീട്ടിൽ മദ്യ വില്പന നടത്തിവന്ന പിണ്ടിമന ആമല തടത്തിൽ പുത്തൻപുര ശ്രീകല സുരേഷ് (40)യെ13.5...

CHUTTUVATTOM

കോതമംഗലം: എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റതിന്റെ നൂറാം ദിനത്തില്‍ കോതമംഗലം എംഎല്‍എ ഷിബു തെക്കുംപുറം ഒരുക്കുന്ന വിര്‍ച്വല്‍ ഓഫീസ് – എംഎല്‍എ കണക്റ്റ് ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. ഉച്ചകഴിഞ്ഞ് 3ന് എംഎല്‍എ ഓഫീസില്‍...

CHUTTUVATTOM

കോതമംഗലം: ഓണാഘോഷത്തിന്റെ ഭാഗമായി വര്‍ണാഭമായ ദീപാലങ്കാരങ്ങളാല്‍ അണിഞ്ഞൊരുങ്ങിയ ഭൂതത്താന്‍കെട്ട് ഡാമും പരിസരവും സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണമായി. കോതമംഗലത്ത് പൊളിഓണം പരിപാടികള്‍ക്ക് ഞായറാഴ്ച സമാപനമാകും. പ്രകൃതിഭംഗിയുടെ മാറ്റുകൂട്ടാന്‍ പശ്ചാത്തലമൊരുക്കിയ ദീപക്കാഴ്ചകള്‍ കാണാന്‍ ദിവസവും നിരവധി...

CHUTTUVATTOM

കോതമംഗലം:  എസ്എന്‍ഡിപി കോതമംഗലം ടൗണ്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം നടത്തി. ടൗണില്‍ നടത്തിയ രഥ ഘോഷയാത്രയെ തുടര്‍ന്ന് സംഘടിപ്പിച്ച ജയന്തി സമ്മേളനം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

  കോതമംഗലം: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഉച്ച നീചത്വം അനുഭവിച്ചവരുടെയും ക്ഷേമ ഐശ്വര്യത്തിന് മുന്നണി പോരാളിയായിരുന്നു നവോത്ഥാന നേതാവ് മഹാത്മ അയ്യങ്കാളി എന്ന് ഷിബു തെക്കുംപുറം എംഎല്‍എ. എസ്‌സി എസ്ടി കോ കോഡിനേഷന്‍ കോതമംഗലം നിയോജക...

CHUTTUVATTOM

കോതമംഗലം: ചെറുവട്ടൂര്‍ പുള്ളായത്ത് പരേതനായ മൈതീന്റെ ഭാര്യ നബീസ(74) നിര്യാതയായി. കബറടക്കം നടത്തി. പരേത ചെറുവട്ടൂര്‍ വാളാരിയില്‍ കുടുംബാഗമാണ്. മക്കള്‍: സുള്‍ഫിക്കര്‍, നാസര്‍, ഡോ. സലാം (ദുബൈ), ഫാത്തിമ , ഖദിജ (...

CHUTTUVATTOM

കോതമംഗലം: ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പൊളി ഓണം 2026 ന്റെ ഭാഗമായി ഒരുക്കിയ ഓണനിലാവ് പരിപാടികൾക്ക് വർണാഭമായ തുടക്കം. കലാഭവൻ പ്രജോദ്, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് ഓണനിലാവ്...

CHUTTUVATTOM

കോതമംഗലം: യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിനം കോതമംഗലത്ത് ജനക്ഷേമത്തിന്റെ നൂറുദിനങ്ങളായി യുഡിഎഫ് ആഘോഷിച്ചു. എംഎല്‍എ ഓഫീസില്‍ നടന്ന ചടങ്ങില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. ജനക്ഷേമം, വികസനം, സാമൂഹിക സുരക്ഷ എന്നിവയ്ക്ക് ഊന്നല്‍ നല്‍കി ആദ്യ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം സുമംഗല ഫിലിം സൊസൈറ്റിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന രാജ്യാന്തര ചലച്ചിത്ര മേള 12,13 തീയതികളിൽ. കോതമംഗലം പൊതുമരാമത്ത് റസ്റ്റ്‌ ഹൗസ് ഹാളിൽ രാവിലെ 9മുതൽ രാത്രി...

CHUTTUVATTOM

കോതമംഗലം: മുണ്ടയ്ക്കല്‍ തരകന്‍ ഫാമിലി ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ ഓണാഘോഷത്തോടൊപ്പം ഷിബു തെക്കുംപുറം എംഎല്‍എക്ക് സ്വീകരണം നല്‍കി. പ്രസിഡന്റ് അഡ്വ. പോള്‍ മുണ്ടയ്ക്കല്‍ പൊന്നാട അണിയിച്ച് എംഎല്‍എയെ സ്വീകരിച്ചു. എംഎല്‍എ ഓണാഘോഷം ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: പിണ്ടിമന തിരുമേനിപടി പരേതനായ ഇലത്തിക്കമാലിയില്‍ കുമാരന്‍ നായരുടെ ഭാര്യ സാവിത്രിയമ്മ (98) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 12 മണിക്ക് പിണ്ടിമന വീട്ടുവളപ്പില്‍. പരേത കാലാമ്പൂര്‍ തുറുവക്കല്‍ കുടുംബാഗമാണ്. മക്കള്‍: ഇ.കെ.പി നായര്‍...

error: Content is protected !!