കോതമംഗലം: കോതമംഗലത്തെ വിനോദ സഞ്ചാര കേന്ദ്രമായ ഭൂതത്താന്‍കെട്ട് ഡാമില്‍ ലൈറ്റുകളുടെ വര്‍ണ്ണവിസ്മയം. വെള്ളി വെളിച്ചത്തിനൊപ്പം തുറന്ന ഷട്ടറുകളിലൂടെ ഒഴുകിവരുന്ന വെള്ളത്തിന്റെ കാഴ്ചയും ചേര്‍ന്നപ്പോള്‍, രാത്രിയിലെ ഭൂതത്താന്‍കെട്ട് അത്ഭുതലോകം തീര്‍ത്തു. ക്രിസ്മസ് രാത്രിയുടെ തണുപ്പിനൊപ്പം ഭൂതത്താന്‍കെട്ട് ഡാമില്‍ എല്‍ഇഡി ലൈറ്റുകള്‍ കൊണ്ട് വര്‍ണ്ണവിസ്മയം തീര്‍ക്കുകയാണ്. ഡാമിലെ ദീപാലങ്കാരം അതി മനോഹരമായിട്ടുണ്ടെന്നും വന്‍ ജനക്കൂട്ടമാണ് ഇവിടെയെത്തിക്കൊണ്ടിരിക്കുന്നതെന്നും ഡാം കാണാന്‍ കുടുംബത്തോടൊപ്പം എത്തിയ ശ്യാമ പറഞ്ഞു. കുടുംബസമേതം എത്തുന്നവരും യുവജന കൂട്ടങ്ങളും ഫോട്ടോകളും സെല്‍ഫികളും പകര്‍ത്തി ആഘോഷമാക്കുകയാണ്.























































