പല്ലാരിമംഗലം: മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിൽ 20 ലക്ഷംരൂപ വകയിരുത്തി നവീകരിക്കുന്ന പല്ലാരിമംഗലം പഞ്ചായത്ത് പതിമൂന്നാം വാർഡിലെ പുലിക്കുന്നേപ്പടി – വെയിറ്റിംഗ്ഷെഢ് മടിയറച്ചാൽ റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾ ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. റോഡ് നവീകരണം പൂത്തിയാകുന്നതോടെ കുത്തുകുഴി അടിവാട് റോഡിലെ പുലിക്കുന്നേപ്പടിയിൽനിന്നും അടിവാട് കുറ്റംവേലി റോഡിലെ വെയിറ്റിംഗ്ഷെഢ് ജംഗ്ഷനിലേക്ക് എളുപ്പത്തിൽ എത്താൻകഴിയുന്ന ബൈപാസായി ഇതുമാറും.
പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് ഉദ്ഘാട ചടങ്ങിൽ അദ്ധ്യക്ഷയായി. വൈസ്പ്രസിഡൻ്റ് ഒ ഇ അബ്ബാസ്, ബ്ലോക്ക്പഞ്ചായത്തംഗം നിസാമോൾ ഇസ്മയിൽ, വാർഡ്മെമ്പർ എ എ രമണൻ, എം എം ബക്കർ, പി കെ മൊയ്തു, എ പി മുഹമ്മദ്, എം എ ഷംനാദ് എന്നിവർ പ്രസംഗിച്ചു. സൈഡ് ഐറിഷിംഗ്, റീടാറിംഗ്, സംരക്ഷണഭിത്തി നിർമ്മാണം എന്നിവയാണ് നവീകരണത്തിൻ്റെ ഭാഗമായി നടത്തുന്നത്.



























































