കോതമംഗലം :തലക്കോട് പ്രതിഭാ സംഗമം സംഘടിപ്പിച്ചു. ഡി വൈ എഫ് ഐ തലക്കോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഒരുക്കിയത്.കഴിഞ്ഞ എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷയയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും,സംസ്ഥാനത്തെ മികച്ച പബ്ലിക് ഹെൽത്ത് നേഴ്സായി തിരഞ്ഞെടുക്കപ്പെട്ട ജീമോൾ എൽദോസ് കുന്നേലിനെ ചടങ്ങിൽ ആദരിച്ചു.
സംഗമം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. മേഖല കമ്മിറ്റി പ്രസിഡന്റ് അഖിൽ കുഞ്ഞുമോൻ, ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ് അഭിലാഷ് രാജ്, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ഇ ജോയ്, കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് യാസർ മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് അംഗം സുഹറ ബഷീർ എന്നിവർ ആശംസ അറിയിച്ചു. ചടങ്ങിൽ ഡി വൈ എഫ് ഐ നേര്യമംഗലം മേഖലാ സെക്രട്ടറി അമൽ കെ. എസ് സ്വാഗതവും മേഖല കമ്മറ്റി ട്രഷറര്‍ കൃഷ്ണപ്രസാദ് കൃതജ്ഞതയും അറിയിച്ചു.
