Connect with us

Hi, what are you looking for?

NEWS

സിപിഎം ഉൾപ്പെടെയുള്ള ഇടതു പാർട്ടികളുടെ ഭരണം കുടുംബ നേട്ടത്തിനായി ഉപയോഗിക്കുന്നു; മുഹമ്മദ്‌ ഷിയാസ്

കോതമംഗലം : സിപിഎം ഉൾപ്പെടെയുള്ള ഇടതു പാർട്ടികളുടെ ഭരണം കുടുംബ നേട്ടത്തിനായി ഉപയോഗിക്കുന്നു. മുഹമ്മദ്‌ ഷിയാസ് (DCC പ്രസിഡന്റ്‌) കുടുംബ നേട്ടത്തിനും, സ്വജനപക്ഷപാതത്തിനും, പാർട്ടി നേതാക്കൾക്ക് പണം സമ്പാദിക്കാനും മാത്രമായി ഇടതുഭരണം മാറി എന്നും, പാവങ്ങളുടെ പേര് പറഞ്ഞ് അധികാരത്തിൽ വന്നിട്ട് ജനങ്ങളെ ആകെ വഞ്ചിക്കുകയാണ് എന്നും, ആത്മാഭിമാനമുള്ള ഒരാൾക്കും ഈ പാർട്ടിയിൽ തുടരാൻ സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. നേര്യമംഗലം മേഖലയിൽ സിപിഐഎമ്മിൽ നിന്നും മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവെച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന 40 ഓളം കുടുംബങ്ങളിൽ നിന്നുള്ള ആളുകൾക്ക് മെമ്പർഷിപ്പ് വിതരണം ചെയ്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ സിപിഎമ്മിൽ നിന്നും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നുമായി രണ്ടായിരത്തിലധികം ആളുകളാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നതെന്ന് അദ്ദേഹം പറഞ്ഞു.
നെര്യമംഗലത്ത് നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് ജയ്മോൻ ജോസ് അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ AG ജോർജ്, കെപിസിസി മുൻ എക്സിക്യൂട്ടീവ് അംഗം KP ബാബു, ജില്ലാ എക്സിക്യൂട്ടീവ് അംഗം എബി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി എം എ ബഷീർ, മുൻ കവളങ്ങാട് പഞ്ചായത്ത് പ്രസിഡണ്ട് സൈജന്റ് ചാക്കോ, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പിസി ജോർജ്, മത്സ്യ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് പി എൻ വിജയൻ, കോൺഗ്രസ് കവലങ്ങാട് മണ്ഡലം പ്രസിഡണ്ട് ജോബി ജേക്കബ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ഭാരവാഹികളായ, അനൂപ് ജോർജ്,പി എം സിദ്ദിഖ്, ബെന്നി പോൾ, ലിനോ തോമസ്, സലിം മംഗലപ്പാറ, സത്താർ വട്ടക്കുടി, അമീർ അലി യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മേഘ ഷിബു,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജിൻസി മാത്യു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബിനീഷ് ബിജു, ജോയി അറയ്ക്കകൂടി, കെഎം ഷമീർ, ജിൻസിയ ബിജു, തുടങ്ങിയവർ സംസാരിച്ചു

You May Also Like

NEWS

  കോതമംഗലം : പാതി വിലക്ക് ലാപ്ടോപ് ലഭിക്കും എന്ന വാഗ്ദാനത്തിൽ കുടുങ്ങി പണം നഷ്ടമായ വിദ്യാർത്ഥികൾക്ക് അടിയന്തിരമായിപണം തിരികെ ലഭിക്കാൻ നടപടി വേണമെന്ന് മുസ്ലിംലീഗ് നിയോജക മണ്ഢലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു....

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ ജനവാസ മേഖലയായ കൂരികുളത്ത് ഇന്ന് പുലർച്ചെ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷിയിടങ്ങൾ നശിപ്പിച്ചു.  കൂരികുളം സ്വദേശി എർത്തടത്തിൽ തോമസ്, ഞവണാംകുഴി ജോസ്, ബേബി എന്നിവരുടെ കൃഷിയിടങ്ങളാണ് നശിപ്പിച്ചത്. വാഴ, തെങ്ങ്,...

NEWS

കുട്ടമ്പുഴ: എറണാകുളം കുട്ടമ്പുഴ പഞ്ചായത്തിലെ ഉറിയം പെട്ടി വാരിയം കുടികളി താമസിച്ചുകൊണ്ടിരുന്ന 70 ഓളം ആദിവാസി കുടുംബങ്ങൾ വന്യജീവി ആക്രമണത്തെ ഭയന്ന് പന്തപ്ര കോളനിയിൽ വന്ന താമസിക്കുകയാണ് .ഏകദേശം നാല് വർഷത്തോളമായി ടാർപോളിൻ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതം അതിർത്തി പുനർനിർണ്ണയം, ദേശീയ വന്യജീവി ബോർഡ് തീരുമാനം എടുക്കാതെ വീണ്ടും മാറ്റി. തട്ടേക്കാട് പക്ഷിസങ്കേതത്തിൻറ്റെ അതിർത്തി പുനർനിർണ്ണയവുമായി ബന്ധപ്പെട്ട് സ്ഥല പരിശോധനക്കായി കേന്ദ്രവന്യജീവി ബോർഡ് അംഗം...

NEWS

കോതമംഗലം : ബോധി കലാസാംസ്കാരിക സംഘടന ബോധി ദിനാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ മൾട്ടി മീഡിയ ഹാളിൽ വച്ച് നടന്ന ദിനാഘോഷം ആന്റണി ജോൺ എം...

NEWS

കോതമംഗലം: മാമലക്കണ്ടത്ത് രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വീട്ടിലേക്കും വീടിനോട് ചേര്‍ന്ന ചായക്കടയിലേക്കും ജീപ്പിടിച്ച് കയറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി പരാതി. ഒരാള്‍ക്ക് പരിക്കേറ്റു. മാമലക്കണ്ടത്ത് അച്ചൂസ് ചായക്കട നടത്തുന്ന ചാമപ്പാറ ഭാഗത്ത്...

NEWS

കോതമംഗലം: അംഗൻവാടി വർക്കേഴ്സ് & ഹെൽപേഴ്സ് അസോസിയേഷൻ ICDS പ്രൊജക്റ്റ്‌ കോതമംഗലം അഡിഷണൽ സമ്മേളനം  ആന്റണി ജോൺ MLA ഉത്ഘാടനം ചെയ്തു.സ്റ്റേറ്റിലെ ഏറ്റവും മികച്ച അംഗൻവാടി ടീച്ചർ ആയി തിരഞ്ഞെടുത്ത രാധിക പി....

NEWS

കോതമംഗലം: വടാട്ടുപാറയില്‍ ഒളിമ്പ്യന്‍ അനില്‍ഡാ തോമസിന്റെ വളര്‍ത്തുനായയെ പുലിയെന്നു സംശയിക്കുന്ന ജീവി കടിച്ചു കൊന്നു. വടാട്ടുപാറ പലവന്‍പടി ചിറ്റയം തോമസിന്റെ വീട്ടിലെ വളര്‍ത്തുനായാണ് പുലിയുടെ ആക്രമണത്തില്‍ ചത്തത്. മുറ്റത്തിന് സമീപം ചങ്ങലയില്‍ കെട്ടിയിട്ട...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ വെളിച്ചം പദ്ധതിയുടെ ഭാഗമായി മാമലകണ്ടം ഗവ ഹൈ സ്കൂൾ ജംഗ്ഷനിൽ ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. മണ്ഡലത്തെ പ്രകാശ പൂരിതമാക്കുവാൻ വേണ്ടി...

NEWS

കോതമംഗലം :- വടാട്ടുപാറയിൽ ഒളിമ്പ്യൻ അനിൽഡാ തോമസിൻ്റെ വളർത്തുനായയെ പുലിയെന്നു സംശയിക്കുന്ന ജീവി കടിച്ചു കൊന്നു. കഴിഞ്ഞ രാത്രിയാണ് സംഭവം. വടാട്ടുപാറ, പലവൻപടി, ചിറ്റയം തോമസിൻ്റെ വീട്ടിലെ വളർത്തുനായ യാണ് പുലിയുടെ ആക്രമണത്തിൽ...

CRIME

മുവാറ്റുപുഴ: പായിപ്ര ഭാഗത്തെ മൊബൈൽ ടവർ നിർമാണകമ്പനിയിൽ നിന്ന് മൂന്നു ലക്ഷത്തോളം രൂപ വിലവരുന്ന യന്ത്രസാമഗ്രികൾ മോഷ്ടിച്ച കേസിൽ യുവാവ്‌ അറസ്റ്റിൽ. മുളവൂർ പെരുമറ്റം കുളുമാരി ഭാഗത്ത് വാടകക്ക് താമസിക്കുന്ന തൊടുപുഴ വേങ്ങല്ലൂർ...

NEWS

കോതമംഗലം : മാമലകണ്ടം ഗവ ഹൈ സ്കൂളിൽ പൂർത്തീകരിച്ച സ്മാർട്ട്‌ സ്കൂൾ പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ പ്രസാദ് പി സി...

error: Content is protected !!