കോതമംഗലം: വടാട്ടുപാറയില്‍ ഒളിമ്പ്യന്‍ അനില്‍ഡാ തോമസിന്റെ വളര്‍ത്തുനായയെ പുലിയെന്നു സംശയിക്കുന്ന ജീവി കടിച്ചു കൊന്നു. വടാട്ടുപാറ പലവന്‍പടി ചിറ്റയം തോമസിന്റെ വീട്ടിലെ വളര്‍ത്തുനായാണ് പുലിയുടെ ആക്രമണത്തില്‍ ചത്തത്. മുറ്റത്തിന് സമീപം ചങ്ങലയില്‍ കെട്ടിയിട്ട നായയെയാണ് പുലി കൊന്നത്. ഒരു മാസത്തിനിടയില്‍ അഞ്ചോളം നായകളെ പുലി ആക്രമിച്ചിട്ടുണ്ട്. പുലിയെ കൂടുവച്ച് പിടിച്ചു കൊണ്ടു പോകണമെന്നും, ഫെന്‍സിംഗ് കാര്യക്ഷമമാക്കണമെന്നും ജനപ്രതിനിധികളും നാട്ടുകാരും ആവശ്യപ്പെട്ടു.
