ലഹരിക്കെതിരെ പോരാടാം എന്ന സന്ദേശമുയർത്തിക്കൊണ്ട് സ്വകാര്യ ബസ്സുകൾ ജൂൺ 3,4തീയതികളിൽ മുഴുവൻ വിദ്യാർഥികൾക്കും സൗജന്യ യാത്ര സൗകര്യം ഒരുക്കുകയാണ്. അയിഷാസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ഈ മാതൃകപരമായ പരിപാടി എം എൽ. എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു.നിരവധിയായ യാത്രക്കാരും, വിദ്യാർത്ഥികളും പങ്കെടുത്ത ചടങ്ങിൽ കോതമംഗലം ട്രാഫിക് എസ്. ഐ, സി. പി ബഷീർ, PBOA സെക്രട്ടറി നവാസ് സി. ബി ,അയിഷാസ് ഗ്രൂപ്പ് എം. ഡി ഷാജി തോപ്പിക്കുടിയിൽ, ഷംസുദ്ധീൻ തോപ്പിക്കുടിയിൽ തങ്കച്ചൻ ഇലഞ്ഞിക്കമാലി, അലോഷി ആവോലി, ദിലീപ് ഏ ജെ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു
സമൂഹത്തിന്റെയാകെ പിന്തുണയോടെ സംസ്ഥാനത്ത് ലഹരിക്കെതിരെ നടത്തുന്ന പോരാട്ടത്തിൽ സ്വകാര്യ ബസ്സുടമകളും പങ്കാളികളാകുന്നത് ഏറ്റവും മാതൃകാപരമായ പ്രവർത്തിയാണെന്ന് എം. എൽ. എ പറഞ്ഞു.
